കൊൽക്കത്ത: ത്രിപുര തിരഞ്ഞെടുപ്പിൽ തൃണമൂല്‍ കോണ്‍ഗ്രസിനെ അഭിഷേക് ബാനര്‍ജി നയിക്കും. അഗര്‍ത്തലയിൽ ബുധാനാഴ്‌ച അഭിഷേക് റോഡ് ഷോയുമായി ഇറങ്ങും. പശ്‌ചിമബംഗാളില്‍ നിന്നുള്ള തൃണമൂല്‍ എംപിമാരും എംഎല്‍എമാരും അഭിഷേക് ബാനര്‍ജിക്കൊപ്പം ത്രിപുരയിലെത്തും. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
തൃണമൂലിന്റെ വളര്‍ച്ചയില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ബിജെപി സിപിഐഎമ്മിനെതിരെ ആക്രമണം നടത്തുന്നതെന്നും എന്നാൽ ഇത്തരം നടപടികൾകൊണ്ട് കാര്യമില്ലെന്നും കുനാല്‍ ഘോഷ് കൂട്ടിച്ചേര്‍ത്തു. സിപിഐഎം പ്രവര്‍ത്തകരോട് സഹതാപവും പിന്തുണയുമുണ്ടെന്നും കുനാൽ വ്യക്‌തമാക്കി. അതേസമയം ത്രിപുരയില്‍ നിലവിലെ സാഹചര്യത്തില്‍ തൃണമൂലിന്റെ പ്രചാരണങ്ങള്‍ നടത്തുന്നതിനെതിരെ സിപിഐഎം സംസ്‌ഥാന സെക്രട്ടറി ബൈജാന്‍ ഝാര്‍ വിമര്‍ശിച്ചു.
സംസ്‌ഥാനത്ത് 60ല്‍ 40 നിയമസഭാ സീറ്റുകളും ബിജെപിയുടേയോ സഖ്യകക്ഷികളുടെയോ കൈവശമാണ്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ദേശീയ തലത്തിൽ പിടിമുറുക്കാനുള്ള നീക്കങ്ങളാണ് തൃണമൂല്‍ നടത്തിവരുന്നത്. ബിജെപി അധികാരം നിലനിര്‍ത്തിയിരുന്ന അസമിലും വിജയം ലക്ഷ്യമിട്ടാണ് തൃണമൂലിന്റെ പ്രവർത്തനം.
Read also: മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും ജിഹാദികളുടെ വക്‌താക്കളായി; വി മുരളീധരൻ