ടിആർപി തട്ടിപ്പ്; ബാർക്ക് മുൻ സിഇഒ പാർത്തോ ദാസ് ഗുപ്‌തക്ക് ജാമ്യം

By Staff Reporter, Malabar News
partho-das-gupta
Ajwa Travels

മുംബൈ: ടിആർപി തട്ടിപ്പുകേസിൽ അറസ്‌റ്റ് ചെയ്യപ്പെട്ട ബാർക്ക് മുൻ സിഇഒ പാർത്തോ ദാസ് ഗുപ്‌തക്ക് മഹാരാഷ്‌ട്ര ഹൈക്കോടതി ജാമ്യം അനുവദിച്ചു. അനുമതി കൂടാ രാജ്യം വിടരുതെന്ന വ്യവസ്‌ഥയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിൽ ഡിസംബർ 24ന് അറസ്‌റ്റ് ചെയ്യപ്പെട്ട പാർത്തോ ദാസ് അന്ന് മുതൽ ജയിലിലാണ്. സെഷൻ കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ജനുവരിയിലാണ് പാർത്തോ ദാസ് ഗുപ്‌ത ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തെ പാർഥോദാസ് ഗുപ്‌തയും ടിആർപി തട്ടിപ്പുകേസിലെ മറ്റൊരു പ്രതിയായ റിപ്പബ്ളിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയും തമ്മിൽ കൈമാറിയ വാട്‌സ്ആപ്പ് സന്ദേശങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പാർത്തോ ദാസ് തന്റെ ഔദ്യോഗിക പദവി ഉപയോഗിച്ച് അന്യായമായി അർണബിന്റെ ചാനലിനെ സഹായിക്കുകയും അവരുടെ ടെലിവിഷൻ റേറ്റിംഗ് ഉയർത്തുകയും ചെയ്‌തു എന്നാണ് പ്രോസിക്യൂഷൻ കേസ്. ഇതിന് പ്രതിഫലമായി വൻ തുക കൈപ്പറ്റിയെന്നും മുംബൈ പോലീസ് കണ്ടെത്തിയിരുന്നു.

Read Also: ഹരിയാന പോലീസിൽ നിന്ന് ക്രൂര പീഡനങ്ങൾ ഏൽക്കേണ്ടി വന്നു; നോദീപ് കൗർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE