ടിആർപി തട്ടിപ്പ്; റിപ്പബ്ളിക് ടിവിക്കെതിരെ തെളിവുകൾ ആരാഞ്ഞ് ഹൈക്കോടതി

By Syndicated , Malabar News
maharashtra high court withdraws statement about stan swamy
Maharashtra High Court
Ajwa Travels

മുംബൈ: കഴിഞ്ഞ മൂന്ന് മാസമായി അന്വേഷണം നടത്തുന്ന ടിആര്‍പി തട്ടിപ്പ് കേസിൽ റിപ്പബ്ളിക് ടിവിക്കെതിരെ തെളിവുകള്‍ എവിടെയെന്ന് മുംബൈ പോലീസിനോട് മഹാരാഷ്‌ട്ര ഹൈക്കോടതി. ചാനലിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന റിപ്പബ്ളിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ ഹരജിയെ പ്രോസിക്യൂഷന്‍ എതിർത്തതിന്റെ തുടർന്നാണ് കോടതിയുടെ പരാമര്‍ശം.

അതേസമയം, കേസില്‍ തെളിവുകള്‍ ശേഖരിച്ചു വരികയാണെന്ന് മുംബൈ പോലീസിന് വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ശിശിര്‍ ഹിരെ അറിയിച്ചു. എന്നാൽ എന്തുകൊണ്ട് പ്രതിപ്പട്ടികയില്‍ ചേര്‍ക്കുന്നില്ല എന്നായിരുന്നു കോടതിയുടെ മറുചോദ്യം. തുടർന്ന് അന്വേഷണ വിവരങ്ങള്‍ കൈമാറാന്‍ കൂടുതല്‍ സമയം പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇതനുവദിച്ച കോടതി അര്‍ണബ് ഗോസ്വാമിയുടെ ഹരജി പരിഗണിക്കുന്നത് അടുത്ത ദിവസത്തേക്ക് മാറ്റി.

Read also: കർണാടക മുൻ മന്ത്രിക്ക് എതിരായ ലൈംഗികാരോപണം; യുവതിയെ കാണാനില്ലെന്ന് പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE