98 ലക്ഷം രൂപയുടെ കുഴൽപ്പണം; തമിഴ്‌നാട് സ്വദേശികൾ അറസ്‌റ്റിൽ

By Team Member, Malabar News
arrest
Representational image
Ajwa Travels

പാലക്കാട് : 98 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ട് തമിഴ്‌നാട് സ്വദേശികൾ ജില്ലയിൽ പിടിയിലായി. മധുര സിമ്മക്കൽ അഗ്രഹാരം എസ് രാജേന്ദ്രൻ(55), മധുര ഗാന്ധിനഗർ ആളവന്താൻ ധർമരാജൻ ജഗന്നാഥൻ(60) എന്നിവരെയാണ് ഷൊർണൂർ റെയിൽവേ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇരുവരും കണക്കിൽപ്പെടാത്ത പണവുമായി ചെന്നൈ-മംഗളുരു സ്‌പെഷ്യൽ ട്രെയിനിൽ യാത്ര ചെയ്യുമ്പോഴാണ് പിടിയിലായത്.

തിരുപ്പൂരിൽ നിന്നു കോഴിക്കോട്ടേക്കു പണം കൊണ്ടുപോവുകയായിരുന്നു ഇവർ. തുടർന്ന് രാവിലെ 6 മണിയോടെ ഷൊർണൂരിലെത്തിയ ട്രെയിനിൽ പരിശോധന നടത്തിയതിനിടയിലാണ് കുഴൽപ്പണവുമായി യാത്ര ചെയ്‌ത ഇവരെ റെയിൽവേ പോലീസ് പിടികൂടിയത്. റെയിൽവേ എസ്ഐ സക്കീർ അഹമ്മദ്, എസ്ഐ ജംഷീദ്, എഎസ്ഐമാരായ വിഎ ജോസഫ്, ജോസ് സോളമൻ, സിപിഒമാരായ സിറാജുദ്ദീൻ, ബിജു എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്‌.

Read also : വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക്‌ നേരെ വെടിവെപ്പ്; കൊട്ടിയൂരിൽ ഒരാൾ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE