ലോകത്ത് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ വിതരണം ചെയ്‌ത രാജ്യമായി യുഎഇ

By News Desk, Malabar News
Ajwa Travels

ദുബായ്: കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ ലോകത്ത് ഒന്നാം സ്‌ഥാനത്തുള്ള രാജ്യമായി മാറി യുഎഇ. ആഫ്രിക്കന്‍ രാജ്യമായ സീഷെല്‍സിനെ മറികടന്നാണ് യുഎഇ ഈ നേട്ടം കൈവരിച്ചത്. ബ്‌ളൂം ബര്‍ഗ് വാക്‌സിന്‍ ട്രാക്കര്‍ ആണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.

15.5 മില്യന്‍ ഡോസ് വാക്‌സിനാണ് യുഎഇ വിതരണം ചെയ്‌തത്‌. പ്രവാസികളുള്‍പ്പടെ 10 മില്യൺ ജനസംഖ്യയുള്ള യുഎഇ 72.1 ശതമാനം ആളുകള്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ വിതരണം ചെയ്‌തിട്ടുണ്ട്. ഒരു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള ആഫ്രിക്കന്‍ രാജ്യം സീഷെല്‍സ് ജനസംഖ്യയുടെ 71.1 ശതമാനം പേര്‍ക്കാണ് വാക്‌സിന്‍ വിതരണം ചെയ്‌തത്‌.

മാര്‍ച്ച് മുതല്‍ യുഎഇയിലെ പ്രതിദിന കോവിഡ് നിരക്ക് ഏകദേശം 2000 ആണ്. ഫെബ്രുവരിയില്‍ ഇത് 4000 ആയിരുന്നു. പ്രതിശീര്‍ഷ അനുപാതത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ കോവിഡ് പരിശോധന നടക്കുന്ന രാജ്യമാണ് യുഎഇ. കോവിഡ് മരണനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളില്‍ ഒന്നും യുഎഇയാണ്.

National News: സെഞ്ച്വറി അടിച്ച് ഡീസലും; വില നൂറ് കടന്ന ആദ്യ സംസ്‌ഥാനമായി മധ്യപ്രദേശ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE