അബുദാബി: മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനം ഇന്ന് അവസാനിക്കും. ദുബായിൽ നടക്കുന്ന നിക്ഷേപകരുടെ സംഗമത്തിലും, പ്രവാസി മലയാളികളുടെ സ്വീകരണത്തിലും ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കും. തുടർന്ന് ഇന്ന് രാത്രിയോടെ മുഖ്യമന്ത്രി കേരളത്തിലേക്ക് തിരിക്കും.
ദുബായ് എക്‌സ്‌പോ 2020ലെ ഇന്ത്യൻ പവലിയനിലെ കേരള പവലിയൻ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്‌തു. സംസ്‌ഥാനത്തിന്റെ സംസ്‌കാരിക പൈതൃകം, സവിശേഷമായ ഉൽപ്പന്നങ്ങൾ, ടൂറിസം സാധ്യതകൾ, നിക്ഷേപം, ബിസിനസ് അവസരങ്ങൾ എന്നിവയാണ് കേരള പവലിയനിൽ പ്രദർശിപ്പിക്കുന്നത്. ഈ മാസം പത്താം തീയതി വരെ ഇത് നീളും.
ഉൽഘാടന ചടങ്ങിൽ അബുദാബി രാജകുടുംബാംഗവും യുഎഇ സഹിഷ്‌ണുതാ മന്ത്രിയുമായ ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിന്‍ അഹ്‍മദ് അൽ സിയൂദി, സംസ്‌ഥാന വ്യവസായ മന്ത്രി പി രാജീവ്, ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി എന്നിവർ പങ്കെടുത്തു.
Read also: മാർച്ച് പകുതിയോടെ മൂന്നാം തരംഗം നിയന്ത്രണ വിധേയമാകുമെന്ന് ആരോഗ്യ വിദഗ്‌ധർ