അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ്; നാളെ വെസ്‌റ്റ് ഇൻഡീസിൽ തുടക്കമാവും

By Staff Reporter, Malabar News
U19-world-cup-cricket
Ajwa Travels

ഗയാന: ക്രിക്കറ്റ് ആവേശത്തിന് തുടക്കമിട്ട് അണ്ടർ-19 ലോകകപ്പിന് നാളെ തുടക്കമാവും. വെസ്‌റ്റ് ഇന്‍ഡീസാണ് ഇത്തവണ ലോകകപ്പിന് വേദിയാകുന്നത്. നാല് ഗ്രൂപ്പില്‍ നിന്നുമായി 16 ടീമുകളാണ് ഇത്തവണ കിരീടത്തിനായി കൊമ്പുകോര്‍ക്കുന്നത്. വെസ്‌റ്റ് ഇൻഡീസും-ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന മൽസരത്തോടെയാവും ലോകകപ്പിന് തുടക്കമാവുക.

ഗയാനയിലെ നാഷണല്‍ സ്‌റ്റേഡിയത്തില്‍ വെച്ചാണ് മൽസരം നടക്കുന്നത്. അതേ ദിവസം തന്നെ ശ്രീലങ്ക സ്‌കോട്‌ലന്‍ഡിനെയും നേരിടും. ഈ മാസം 25നാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മൽസരങ്ങള്‍ ആരംഭിക്കുന്നത്. ഫെബ്രുവരി 1, 2 തിയതികളിലായി സെമി ഫൈനല്‍ മൽസരങ്ങളും ഫെബ്രുവരി അഞ്ചിന് ഫൈനലും നടക്കും. ബംഗ്ളാദേശാണ് നിലവിലെ ചാമ്പ്യന്‍മാര്‍.

അയര്‍ലാന്‍ഡ്, ദക്ഷിണാഫ്രിക്ക, ഉഗാണ്ട എന്നിവരടങ്ങുന്ന ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ. ജനുവരി 15നാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മൽസരം. കന്നി മൽസരത്തില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെയാണ് ടീം നേരിടുന്നത്. ജനുവരി 19ന് അയര്‍ലന്‍ഡും 22ന് ഉഗാണ്ടയുമായാണ് ഇന്ത്യയുടെ മറ്റ് എതിരാളികൾ. കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ ഇന്ത്യ കിരീട പ്രതീക്ഷയിലാണ് ഇക്കുറി എത്തുന്നത്.

Read Also: കെഎസ്ആർടിസി ശമ്പള പരിഷ്‌കരണം പ്രാബല്യത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE