ഗുരുഗ്രാം: ഗുഡ്‌ഗാവ്-ദ്വാരക എക്‌സ്‌പ്രസ് ഹൈവേയിൽ നിർമാണത്തിലിരിക്കുന്ന ഫ്ളൈ ഓവറിന്റെ ഒരു ഭാഗം തകർന്നു. അപകടത്തിൽ മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ദൗലതാബാദിന് സമീപമാണ് അപകടമുണ്ടായത്.
അഗ്‌നിശമന സേന രക്ഷാപ്രവർത്തനത്തിനായി ഉടൻ തന്നെ സ്‌ഥലത്തെത്തി. കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്ത് വിടുമെന്ന് പോലീസ് അറിയിച്ചു.
Also Read: ഈ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം കൊണ്ടുവന്നത് ബിജെപിയല്ല; സുരേഷ് ഗോപി

































