പാര്‍ട്ടിയാണ് വലുതെന്ന് മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ പ്രശ്‌നങ്ങള്‍ ഇല്ലാതാകും; രമേശ് ചെന്നിത്തല

തരൂരിന് എല്ലാ അവസരവും നല്‍കിയിട്ടുണ്ടെന്നും തരൂര്‍ മൂന്നുതവണ എംപിയായെന്നും കേന്ദ്രമന്ത്രിയായെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

By Central Desk, Malabar News
Ramesh Chennithala
Ajwa Travels

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എല്ലാവര്‍ക്കും അവസരങ്ങള്‍ നല്‍കുന്ന പാര്‍ട്ടിയാണെന്ന് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. വ്യക്‌തികളല്ല പാര്‍ട്ടിയാണ് വലുതെന്ന് മനസിലാക്കി എല്ലാവരും പ്രവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ ഇല്ലാതാകുമെന്നും ഇദ്ദേഹം പറഞ്ഞു.

മാതൃഭൂമി ന്യൂസിനോടായിരുന്നു പ്രതികരണം. കോണ്‍ഗ്രസില്‍ എല്ലാവര്‍ക്കും അവസരം നല്‍കാറുണ്ട്. അത് കുറഞ്ഞും കൂടിയും ഇരിക്കുമെന്ന വ്യത്യാസമേയുള്ളൂ. ഏത് നേതാവിനാണ് അവസരം ലഭിക്കാത്തത് എന്ന് ചോദിച്ച ചെന്നിത്തല തരൂര്‍ മൂന്നുതവണ എംപിയായെന്നും കേന്ദ്രമന്ത്രിയായെന്നും ചൂണ്ടിക്കാട്ടി.

‘പാര്‍ട്ടിയില്‍ എല്ലാ അവസരവും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അവസരം ലഭിച്ചിട്ടുണ്ട്. എല്ലാവരും പാര്‍ട്ടിയുടെ നൻമയെ കരുതി പ്രവര്‍ത്തിക്കണം. വ്യക്‌തിയല്ല പാര്‍ട്ടിയാണ് വലുതെന്ന കാര്യം മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ പ്രശ്‌നങ്ങള്‍ ഇല്ലാതാകും’ -ചെന്നിത്തല പറഞ്ഞു.

Most Read: അഞ്ചാംപനി; പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത അഞ്ഞൂറോളം കുട്ടികളെ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE