വാക്‌സിന്‍ വിതരണം; സംസ്‌ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

By News Desk, Malabar News
Dr. Harshavardhan
Ajwa Travels

ഡെൽഹി: കോവിഡ് വാക്‌സിന്‍ വിതരണത്തിലെ പ്രശ്‌നങ്ങള്‍ക്ക് സംസ്‌ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. സംസ്‌ഥാനങ്ങളിലെ രാഷ്‌ട്രീയ നേതാക്കള്‍ വാക്‌സിൻ വിതരണം സംബന്ധിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ് വിമര്‍ശനം.

കേന്ദ്രീകൃതമായ സംവിധാനത്തിലൂടെയാണ് രാജ്യത്ത് വാക്‌സിൻ വിതരണം നടക്കുന്നത്. വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ അത് വിശദമായ പദ്ധതിയിലൂടെ സംസ്‌ഥാനങ്ങൾ പരിഹരിക്കണം. വാക്‌സിൻ വിതരണത്തിലെ വേഗത കൂടിയത് കേന്ദ്രം 75 ശതമാനം വാക്‌സിൻ വിതരണം ചെയ്യാന്‍ തുടങ്ങിയ ശേഷമാണെന്നും കേന്ദ്ര മന്ത്രി വ്യക്‌തമാക്കി.

മഹാമാരിക്കിടെ വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കുന്നത് നിര്‍ത്തണമെന്നും കേന്ദ്ര മന്ത്രി വ്യക്‌തമാക്കി. പശ്‌ചിമ ബംഗാള്‍, ഡെൽഹി, ഗുജറാത്ത്, ജാര്‍ഖണ്ഡ്, മഹാരാഷ്‌ട്ര, തമിഴ്‌നാട് അടക്കമുള്ള സംസ്‌ഥാനങ്ങള്‍ വാക്‌സിൻ ലഭ്യത കുറവാണെന്ന് നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നു.

Kerala News: ജീവനും സുരക്ഷയും മാനിക്കാതെ സേവനനിരതരായ ഡോക്‌ടർമാർക്ക്‌ ആശംസകൾ; മന്ത്രി വീണാ ജോർജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE