‘അടികിട്ടും’; അമ്മക്ക് ഓക്‌സിജൻ ആവശ്യപ്പെട്ട മകനോട് കേന്ദ്രമന്ത്രിയുടെ ഭീഷണി

By News Desk, Malabar News
Ajwa Travels

ഭോപ്പാൽ: അമ്മക്ക് ഓക്‌സിജൻ വേണമെന്ന ആവശ്യവുമായി എത്തിയ മകനോട് മുഖത്ത് അടികിട്ടുമെന്ന് കേന്ദ്ര മന്ത്രിയുടെ ഭീഷണി. കേന്ദ്ര ടൂറിസം മന്ത്രിയും ദാമോഹ് എംപിയുമായ പ്രഹ്‌ളാദ് സിങ് പാട്ടേൽ ആണ് യുവാവിനെ ഭീഷണിപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചു കഴിഞ്ഞു.

യുവാവിന്റെ അമ്മയെ പ്രവേശിപ്പിച്ച സർക്കാർ ആശുപത്രിയിലെ ഓക്‌സിജൻ പ്രതിസന്ധി ചൂണ്ടിക്കാട്ടിയപ്പോൾ ആയിരുന്നു മന്ത്രിയുടെ പ്രതികരണം. യുവാവ് വികാരഭരിതനായി സംസാരിക്കുന്നത് കണ്ടാണ് മന്ത്രി പ്രകോപിതനായത്. ഇങ്ങനെ സംസാരിച്ചാൽ രണ്ടടി കിട്ടുമെന്നാണ് മന്ത്രി പറഞ്ഞത്. എന്നാൽ, തല്ല് കൊള്ളാൻ തയാറാണ്, അമ്മക്ക് ഓക്‌സിജൻ എത്തിക്കണമെന്ന് മകൻ പ്രതികരിച്ചു.

പ്രതിസന്ധി ഉണ്ടാകുമ്പോൾ സ്‌ഥലം എംപി കൂടിയായ കേന്ദ്ര മന്ത്രിയെ മണ്ഡലത്തിൽ കാണാനില്ലെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നേലെ ആശുപത്രി സന്ദർശിക്കാൻ മന്ത്രി എത്തിയപ്പോഴാണ് സംഭവം.

Also Read: ഉത്തരവാദികൾ നിങ്ങൾ; കേന്ദ്രത്തിന് എതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE