ബംഗാളില്‍ അടുത്ത സര്‍ക്കാര്‍ ബിജെപി നേതൃത്വത്തിലെന്ന് കേന്ദ്രമന്ത്രി

By Syndicated , Malabar News
Ramdas_athawale_Malabar news
Ajwa Travels

ന്യൂഡെല്‍ഹി: പശ്‌ചിമ ബംഗാളിലെ അടുത്ത സര്‍ക്കാറിനെ ബിജെപി നയിക്കുമെന്ന് കേന്ദ്രമന്ത്രിയും റിപ്പബ്ളിക്കന്‍ പാര്‍ട്ടി അധ്യക്ഷനുമായ രാംദാസ് അത്തേവാലെ. ബംഗാളില്‍  ഗുണ്ടാ രാജാണ് നടക്കുന്നതന്നും   ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയെ ആക്രമിച്ചതിലൂടെ ഇക്കാര്യം  വ്യക്‌തമായെന്നും അത്തേവാല കൂട്ടിചേര്‍ത്തു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ  ബംഗാള്‍ സന്ദര്‍ശനം വളരെ പ്രധാനമാണ്. ഇതേതുടര്‍ന്ന് നിരവധി തൃണമൂല്‍ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. മമത ബാനര്‍ജിയുടെ നേതൃത്വം മാറണമെന്നാണ് ബംഗാള്‍ ജനത  ആഗ്രഹിക്കുന്നതെന്നും അത്തേവാലെ പറഞ്ഞു. കൂടാതെ  റിപ്പബ്ളിക്കന്‍ പാര്‍ട്ടിയും ബംഗാളില്‍  നാലുമുതല്‍ അഞ്ചുവരെ സീറ്റുകള്‍ നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read also: കർഷക പ്രക്ഷോഭം; ബിജെപി പ്രചാരണത്തെ നേരിടാൻ സിപിഎം രംഗത്തിറങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE