കർഷക പ്രക്ഷോഭം; ബിജെപി പ്രചാരണത്തെ നേരിടാൻ സിപിഎം രംഗത്തിറങ്ങും

By Trainee Reporter, Malabar News
cpm-kerala
Representational Image
Ajwa Travels

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭങ്ങളെ ദുർബലപ്പെടുത്താൻ കേന്ദ്ര സർക്കാരും ബിജെപിയും നടത്തുന്ന വ്യാജപ്രചരണം നേരിടാൻ ജനങ്ങൾക്കിടയിൽ ബോധവൽകരണത്തിന് സിപിഎം പൊളിറ്റ്ബ്യൂറോ തീരുമാനം. കർഷക സമരത്തിന് പൂർണ പിന്തുണ നൽകാനും ശനിയാഴ്‌ച ചേർന്ന യോഗത്തിൽ തീരുമാനമായി.

കർഷകസമരത്തെ ദുർബലമാക്കാൻ സർക്കാരും ബിജെപിയും ശ്രമിക്കുന്നതായി പൊളിറ്റ്ബ്യൂറോ വിലയിരുത്തി. എന്നാൽ നിയമങ്ങൾക്ക് എതിരെ കർഷകർ ഒറ്റകെട്ടായി നീങ്ങുന്നതിനാൽ പ്രതിരോധത്തിലാണ് സർക്കാർ.ഈ സാഹചര്യത്തിലാണ് സമരക്കാർക്ക് എതിരെയുള്ള കേന്ദ്രത്തിന്റെ വ്യാജപ്രചാരണം. ഇത് തുറന്നു കാട്ടുവാനുള്ള ബോധവൽക്കരണവും ബദൽ പ്രചാരണവും സിപിഎമ്മിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കണം. പാർട്ടിക്ക് പുറമെ വർഗ- ബഹുജന സംഘടനകളും കർഷകരെ പിന്തുണക്കാനും സമരം വിജയിപ്പിക്കാനുമായി പരമാവധി രംഗത്തിറങ്ങും.

കേരളം, പശ്‌ചിമ ബംഗാൾ എന്നീ സംസ്‌ഥാനങ്ങളിലെ സമീപനത്തെ കുറിച്ച് നേരത്തെ തന്നെ കേന്ദ്ര കമ്മിറ്റി തീരുമാനമെടുത്തതിനാൽ ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ ഉണ്ടായില്ല.

Read also: തിരിച്ചടി നൽകാൻ ജോസ് പക്ഷം; പിജെ ജോസഫിനെയും മോൻസ് ജോസഫിനെയും അയോഗ്യരാക്കാൻ നീക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE