കൊല്‍ക്കത്ത: തൃണമൂലിൽ നിന്നും വന്നവര്‍ക്ക് അമിത പ്രാധാന്യം കൊടുത്തതാണ് ബംഗാളില്‍ ബിജെപി നേരിട്ട് തകർച്ചക്ക് കാരണമെന്ന് ദേശീയ സെക്രട്ടറി അനുപം ഹസ്ര. മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയത് വലിയ തിരിച്ചടിയായെന്നും ബിര്‍ഭൂമില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കവേ ഹസ്ര പറഞ്ഞു.
“മുതിര്‍ന്ന നേതാക്കളെ മാറ്റിനിര്‍ത്തിയത് തിരിച്ചടിയായി. അത് വലിയ തെറ്റായിപ്പോയി. അവരുടെ സംഭാവനകള്‍ ഓര്‍ത്തില്ല”- അനുപം പറഞ്ഞു. അവസരവാദികളായ തൃണമൂലുകാര്‍ക്ക് സ്‌ഥാനമാനങ്ങള്‍ വാരിക്കോരി നല്‍കിയെന്നും സംസ്‌ഥാന നേതൃത്വത്തിനാണ് ഇതിന്റെ ഉത്തരവാദിത്വമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മമതയുടെ വിശ്വസ്‌തനായിരുന്ന സുവേന്തു അധികാരി ഉൾപ്പടെ നിരവധി നേതാക്കളാണ് തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ പാർട്ടി മികച്ച വിജയം സ്വന്തമാക്കിയതോടെ പാര്‍ട്ടി വിട്ടവരിൽ ഭൂരിഭാഗവും തിരിച്ച് തൃണമൂലിലേക്ക് എത്തുകയും ചെയ്‌തിരുന്നു.
Read also: ഷമിക്കെതിരെ സൈബർ ആക്രമണം; കോഹ്‌ലി പ്രതികരിക്കണമെന്ന് ആവശ്യം