മുംബൈ: ടി-20 ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വിയില്‍ മുഹമ്മദ് ഷമിയ്‌ക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിന് എതിരെ പ്രതിഷേധം. ഷമിയ്‌ക്ക് പിന്തുണയുമായി ഇന്ത്യന്‍ താരങ്ങള്‍ എത്രയും പെട്ടെന്ന് രംഗത്ത് എത്തണമെന്നാണ് രാഷ്‌ട്രീയ-സാമൂഹ്യ-സാംസ്‌കാരിക-മാദ്ധ്യമരംഗത്തെ പ്രമുഖർ ആവശ്യപ്പെടുന്നത്.
മൽസരത്തിന് മുന്‍പ് വംശീയ വിവേചനങ്ങള്‍ക്ക് എതിരെ ഇന്ത്യന്‍ ടീം മുട്ടുകുത്തി പ്രതിഷേധിച്ചിരുന്നു. എന്നാല്‍ സ്വന്തം ടീമംഗം ആക്രമിക്കപ്പെടുമ്പോള്‍ ഒന്നും മിണ്ടാതിരുന്നിട്ട് ഇത്തരം പ്രതിഷേധങ്ങളില്‍ കാര്യമില്ലെന്നാണ് വിമര്‍ശനം ഉയരുന്നത്. ഇസ്‌ലാമോഫോബിക് ആയ വിദ്വേഷ പ്രചരണമാണ് ഷമിക്കെതിരെ നടക്കുന്നതെന്നും ഭരണകൂടത്തിന് ഇതില്‍ ഉത്തരവാദിത്വമുണ്ടെന്നും മാദ്ധ്യമ പ്രവര്‍ത്തക റാണ അയ്യൂബ് പ്രതികരിച്ചു.
The islamophobic hate against #shami with aspersions on his patriotism and his commitment to the country. If this and the state enabled hatred against Indian minorities is not worth taking a knee, I don’t know what is @imVkohli @BCCI
— Rana Ayyub (@RanaAyyub) October 25, 2021
മൽസരശേഷം പാക് താരത്തെ ചേർത്തു നിർത്തിയ കോഹ്‌ലിയുടെ നടപടി അഭിനന്ദനം അർഹിക്കുന്നുവെന്നും എന്നാൽ ഷമിയേയും ഇതുപോലെ ചേര്‍ത്തുനിര്‍ത്താന്‍ കോഹ്‌ലിക്ക് സാധിക്കണമെന്നും സലില്‍ ത്രിപാഠി പറഞ്ഞു. സഹതാരത്തിനെതിരായ ആക്രമണങ്ങളിൽ പ്രതികരിച്ചില്ലെങ്കിൽ കോഹ്‌ലി ക്യാപ്റ്റന്‍ സ്‌ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നാണ് അജയ് കാമത്ത് പറഞ്ഞത്.
If @imVkohli can graciously hug Pakistani openers (what a fine gesture, I appreciate that), let him stand up for @MdShami11 – now – not because of Shami’s faith, but to show the vitriolic abusers that all Indians are equal, and always will be. He needs to do it now.
— saliltripathi (@saliltripathi) October 25, 2021
ഞായറാഴ്‌ച നടന്ന ലോകകപ്പ് മൽസരത്തില്‍ ഇന്ത്യ 10 വിക്കറ്റിനാണ് പാകിസ്‌ഥാനോട് പരാജയപ്പെട്ടത്. 18ആം ഓവര്‍ എറിഞ്ഞ ഷമി 17 റണ്‍സ് വിട്ടുകൊടുത്തിരുന്നു. ഇതിന്റെ പേരിലാണ് സൈബർ ആക്രമണം. ഷമിയുടെ മുസ്‌ലിം ഐഡന്റിറ്റി മുന്‍നിര്‍ത്തി ഹിന്ദുത്വവാദികളാണ് സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം നടത്തുന്നത്. പാകിസ്‌ഥാനില്‍ നിന്ന് പണം വാങ്ങിയാണ് ഷമി കളിച്ചതെന്നാണ് പ്രചരണം.
Read also: പുതിയ ഇന്ത്യയില്‍ ആരും സുരക്ഷിതരല്ല; സ്വര ഭാസ്‌കർ