ഇന്ത്യയുടെ അനുവാദമില്ലാതെ ലക്ഷദ്വീപ് കടലില്‍ യുഎസ് യുദ്ധക്കപ്പൽ

By Desk Reporter, Malabar News
Ajwa Travels

കവരത്തി: ഇന്ത്യയുടെ അനുവാദമില്ലാതെ ലക്ഷദ്വീപ് കടലില്‍ പട്രോളിങ് നടത്തി യുഎസ് യുദ്ധക്കപ്പൽ. ലക്ഷദ്വീപ് തീരത്തിന് 130 നോട്ടിക്കല്‍ മൈല്‍ (224 കിലോമീറ്റര്‍) പരിധിയിലാണ് കപ്പല്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയ്‌ക്ക് ഉള്ളിലാണ് യുഎസ് അപ്രതീക്ഷിതമായി യുദ്ധക്കപ്പൽ വിന്യസിച്ചിരിക്കുന്നത്. ഇന്ത്യയുടെ കടല്‍ സുരക്ഷാ നയത്തിനു വിരുദ്ധമാണ് യുഎസ് നടപടി.

ഏപ്രിൽ 7ന് യു‌എസ്‌എസ് ജോൺ പോൾ ജോൺസ് എന്ന പേരിലുള്ള യുദ്ധക്കപ്പൽ ലക്ഷദ്വീപ് ദ്വീപുകൾക്ക് പടിഞ്ഞാറ് 130 നോട്ടിക്കൽ മൈൽ പടിഞ്ഞാറ്, ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലക്കുള്ളിൽ [EEZ] ഇന്ത്യയുടെ മുൻ‌കൂർ അനുമതി തേടാതെ നിലയുറപ്പിച്ചു. സ്വതന്ത്ര കപ്പല്‍ വിന്യാസം ഒരു രാജ്യത്തിനു മാത്രം അവകാശപ്പെട്ടതല്ലെന്നും ഇതില്‍ രാഷ്‌ട്രീയം ഇല്ലെന്നും യുഎസ് നാവികസേന പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

അതേസമയം, ഇതിൽ ഇന്ത്യൻ സർക്കാരിൽ നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ദക്ഷിണ ചൈനാ കടലിൽ സമാന രീതിയിൽ യുഎസ് സേന കപ്പൽ വിന്യാസം നടത്താറുണ്ട്. എന്നാൽ ഇതാദ്യമാണ് ഇന്ത്യയെ പ്രകോപിപ്പിക്കുന്ന തരത്തിൽ വിന്യാസമുണ്ടാകുന്നത്. രാജ്യത്തിന്റെ 200 കിലോമീറ്റർ നോട്ടിക്കൽ മൈലിന് അകത്തുള്ള യാത്രകൾക്കും വിന്യാസങ്ങൾക്കും അനുമതി വേണമെന്നാണ് ഇന്ത്യയിലെ ചട്ടം.

Also Read:  അസമിൽ ബിജെപിയുടെ ചാക്കിട്ടുപിടിത്തം ഭയന്ന് കോൺഗ്രസ്; സ്‌ഥാനാർഥികളെ റിസോര്‍ട്ടിലേക്ക് മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE