ലഖ്നൗ: ബക്രീദിനോട് അനുബന്ധിച്ച് പുതുക്കിയ കോവിഡ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഉത്തര്‍പ്രദേശ് സർക്കാർ. ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
പുതിയ മാർഗ നിർദേശങ്ങൾ അനുസരിച്ച് ആഘോഷത്തിനായി അന്‍പതു പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം ചേരുന്നതിന് വിലക്കുണ്ട്. പൊതുഇടങ്ങളില്‍ ബലി നടത്തുന്നതിനും അനുമതി നിഷേധിച്ചിട്ടുണ്ട്. കാലികളെയോ ഒട്ടകത്തെയോ പരസ്യമായി അറുക്കുന്നതിന് അനുമതി ഉണ്ടായിരിക്കുന്നതല്ല. ബലികര്‍മത്തിന് ശേഷം അത് ശുചീകരിക്കുന്നതിന് പ്രത്യേക ശ്രദ്ധ വേണമെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
Read also: നേതാക്കളുടെ അമിത ആത്മവിശ്വാസം കാരണമാണ് ബംഗാളിൽ തോറ്റത്; സുവേന്ദു അധികാരി