ഉത്തരാഖണ്ഡ് ദുരന്തം; മരിച്ചവരുടെ എണ്ണം 26 ആയി

By News Desk, Malabar News
Ajwa Travels

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. പ്രളയത്തിൽ 197 പേരെ കാണാതായി എന്നാണ് ഉത്തരാഖണ്ഡ് ദുരന്തനിവാരണ കേന്ദ്രത്തിന്റെ കണക്കുകൾ. തുരങ്കത്തിൽ കുടുങ്ങിയ 35 പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

ശക്‌തമായ പ്രളയത്തില്‍ നൂറിലധികം പേര്‍ ദൂരത്തില്‍ ഒലിച്ച് പോയിരിക്കാനുള്ള സാധ്യതയാണ് ഉള്ളതെന്ന് എൻഡിആര്‍ഫ് ഡയറക്‌ടര്‍ വ്യക്‌തമാക്കി. പ്രളയത്തില്‍ അറ് ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടപ്പോള്‍ അഞ്ച് പാലങ്ങള്‍ ഒലിച്ചു പോയി.

കിട്ടിയ മൃതദേഹങ്ങളില്‍ പലതും അപകട സ്‌ഥലത്തിനും ഏറെ ദൂരെ നിന്നാണ് കണ്ടെത്തിയത്. മണ്ണും ചെളിയും കാരണം തുരങ്കത്തിൽ നിന്ന് മുന്നോട്ട് പോകാൻ രക്ഷാ പ്രവർത്തകർക്ക് കഴിയുന്നില്ല. രണ്ടര കിലോമീറ്റർ ആണ് തുരങ്കത്തിന്‍റെ നീളം. വലിയ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ച് മണ്ണും ചെളിയും നീക്കം ചെയ്യുന്നത് തുടരുന്നു.

Also Read: കളഞ്ഞുകിട്ടിയ പേഴ്‌സ് തിരികെനൽകി അബ്‌ദുൾ റഹീം; സത്യസന്ധക്ക് കൈയ്യടിച്ച് നാട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE