യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്രാനുമതി; വാക്‌സിൻ എടുത്തവർക്ക് നൽകണമെന്ന് ഇന്ത്യ

By Team Member, Malabar News
Covid Vaccine
Ajwa Travels

ന്യൂഡെൽഹി : രാജ്യത്ത് നിന്നും കൊവാക്‌സിൻ, കോവിഷീൽഡ്‌ എന്നീ വാക്‌സിനുകൾ സ്വീകരിച്ച ആളുകൾക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുമതി നൽകണമെന്ന ആവശ്യവുമായി ഇന്ത്യ. നിലവിൽ യൂറോപ്യൻ മെഡിസിൻ ഏജൻസി ഈ രണ്ട് വാക്‌സിനുകൾക്കും അംഗീകാരം നൽകിയിട്ടില്ല. അതിനാൽ തന്നെ ഇന്ത്യയിൽ നിന്നുള്ളവർക്ക് യൂറോപ്യൻ യൂണിയനിലേക്ക് യാത്ര ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

രാജ്യത്ത് നിന്നുള്ള ആളുകൾക്ക് പ്രവേശന അനുമതി നൽകാത്ത സാഹചര്യത്തിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ എത്തുന്ന ആളുകൾക്ക് നിർബന്ധിത ക്വാറന്റെയ്ൻ ഏർപ്പെടുത്തുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം തന്നെ കോവിഷീൽഡ്‌ വാക്‌സിൻ അസ്ട്രസെനക മുഖേന യൂറോപ്യൻ യൂണിയൻ അനുമതി തേടിയതായി റിപ്പോർടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇതുവരെ അത്തരത്തിൽ അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് യൂറോപ്യൻ മെഡിസിൻ ഏജൻസി വ്യക്‌തമാക്കുന്നത്‌.

Read also : രാമനാട്ടുകര സ്വർണകവർച്ച; ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE