വാക്‌സിനേഷൻ പ്രതിസന്ധി; ആരോഗ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

By Staff Reporter, Malabar News
vd satheesan
Ajwa Travels

തിരുവനന്തപുരം: വാക്‌സിനേഷന്‍ പ്രതിസന്ധിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കത്തയച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വാക്‌സിനേഷനുമായി ബന്ധപ്പെട്ട പരാതികള്‍ ഉടന്‍ പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് കത്തിലൂടെ ആവശ്യപ്പെട്ടു. സംസ്‌ഥാനത്തെ വാക്‌സിന്‍ പ്രതിസന്ധിയില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് മുന്‍പും ആവശ്യപ്പെട്ടിരുന്നു.

കേരളത്തിലെ കൊവാക്‌സിന്‍ ക്ഷാമവും ഓൺലൈന്‍ ബുക്കിംഗ് പ്രശ്‌നങ്ങളും, രണ്ടാം ഡോസ് കിട്ടാനില്ലാത്ത സാഹചര്യവും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ കോവിഡുമായി ബന്ധപ്പെട്ട് പൊതുജനം നേരിടുന്ന മറ്റ് പ്രധാന വിഷയങ്ങളും പ്രതിപക്ഷ നേതാവിന്റെ കത്തില്‍ പരാമർശിച്ചിട്ടുണ്ട്. പ്രവാസികളുടെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെ വിവരങ്ങൾക്ക് കൂടുതൽ കൃത്യത ആവശ്യമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടികാണിക്കുന്നു.

Read Also: 28 ഡോക്‌ടര്‍മാരെ നീക്കി; വിട്ടുനില്‍ക്കുന്നവർ ഉടൻ സര്‍വീസില്‍ പ്രവേശിക്കണമെന്ന് ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE