പാലക്കാട് അതിഥി തൊഴിലാളികളുടെ വാക്‌സിനേഷൻ പുരോഗമിക്കുന്നു

By Staff Reporter, Malabar News
Covid vaccination Kerala
Representational Image
Ajwa Travels

പാലക്കാട്: ജില്ലയിൽ അതിഥി തൊഴിലാളികളുടെ വാക്‌സിനേഷൻ പുരോഗമിക്കുന്നു. നിലവിൽ ജില്ലയിലെ വ്യവസായ മേഖല കേന്ദ്രീകരിച്ചാണ്‌ വാക്‌സിനേഷൻ നടക്കുന്നത്‌. കഞ്ചിക്കോട്‌ ഇൻഡസ്ട്രിയൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്‌ച വരെ 4500ൽ കൂടുതൽ അതിഥി തൊഴിലാളികൾക്ക്‌ വാക്‌സിൻ നൽകി. ശനിയാഴ്‌ച മാത്രം 1200 ഡോസ്‌ വിതരണം ചെയ്‌തു.

ഞായറാഴ്‌ച വാക്‌സിനേഷൻ നടന്നിരുന്നില്ല. കൂടുതൽ വാക്‌സിൻ എത്തുന്ന മുറയ്‌ക്ക്‌ ജില്ലയിലെ മറ്റിടങ്ങളിലെ അതിഥി തൊഴിലാളികൾക്കും വാക്‌സിൻ ലഭ്യമാക്കുമെന്ന്‌ ആരോഗ്യ വകുപ്പ്‌ അറിയിച്ചു. ജില്ലയിൽ ആകെ 19,000 അതിഥി തൊഴിലാളികൾ ഉണ്ടെന്നാണ്‌ ആരോഗ്യ വകുപ്പിന്റെ കണക്ക്‌. കോവിഡിന് ശേഷം തിരിച്ചെത്തിയവരുടെ കൃത്യമായ വിവരം നൽകാത്തതിനാൽ കണക്കിൽ മാറ്റമുണ്ടായേക്കും.

Read Also: കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുന്നിൽ ഹാജരാകും, കൃത്യമായ അന്വേഷണം നടക്കണം; വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE