കുട്ടികളിലെ കൊവാക്‌സിൻ പരീക്ഷണം; രജിസ്ട്രേഷൻ ആരംഭിച്ചു

By Trainee Reporter, Malabar News
Vaccination drive
Representational image
Ajwa Travels

പാറ്റ്ന: കുട്ടികളിലെ കൊവാക്‌സിൻ പരീക്ഷണത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു. പാറ്റ്ന എയിംസ് ആശുപത്രിയിലാണ് രജിസ്ട്രേഷൻ ആരംഭിച്ചത്. 2നും 6നും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് വാക്‌സിൻ പരീക്ഷിക്കുന്നത്.

ജൂൺ മൂന്നിനാണ് 2 മുതൽ 18 വയസ് വരെ പ്രായമുള്ളവരിൽ കൊവാക്‌സിൻ പരീക്ഷണത്തിനുള്ള അനുമതി ലഭിച്ചത്. തുടർന്ന് ആദ്യഘട്ടത്തിൽ 10 കുട്ടികളിൽ കൊവാക്‌സിൻ പരീക്ഷിച്ചിരുന്നു. ഈ കുട്ടികൾ 2 ഡോസ് വാക്‌സിനും സ്വീകരിച്ച് കഴിഞ്ഞാണ് ഇപ്പോൾ രണ്ടാംഘട്ട പരീക്ഷണത്തിന് പൊതുവായ രജിസ്ട്രേഷൻ ആരംഭിച്ചത്. സെപ്‌റ്റംബറോടെ കുട്ടികളിൽ കൊവാക്‌സിൻ ഉപയോഗിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി എയിംസ് ഡയറക്‌ടർ രൺദീപ് ഗുലേറിയ പറഞ്ഞു.

അതേസമയം, കൊവാക്‌സിന് പൂർണ അനുമതി നൽകണമെന്ന ഭാരത് ബയോടെക്കിന്റെ ആവശ്യം ഉടൻ പരിഗണിക്കാൻ കഴിയില്ലെന്ന് കേന്ദ്ര വിദഗ്‌ധ സമിതി അറിയിച്ചു. എന്നാൽ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി തുടരും. ഗർഭിണികൾക്ക് കൊവാക്‌സിൻ നൽകാൻ അനുവദിക്കണമെന്ന ആവശ്യവും വിദഗ്‌ധ സമിതി തള്ളി.

Read also: യുപി നിയമസഭാ തിരഞ്ഞെടുപ്പ്; ബിജെപി തകരുമെന്ന് അഖിലേഷ് യാദവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE