വാക്‌സിൻ വില മാറ്റിയേക്കും; നിർമാതാക്കളുമായി ചർച്ച നടത്തി കേന്ദ്രം

By News Desk, Malabar News
covid vaccine india
Ajwa Travels

ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിന്റെ വിലയിൽ കേന്ദ്രസർക്കാർ മാറ്റം വരുത്താൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്. ഇതിന്റെ ഭാഗമായി വാക്‌സിൻ നിർമാതാക്കളുമായി കേന്ദ്രം ചർച്ച തുടങ്ങി. കോവിഷീൽഡ്‌ നിർമാതാക്കളായ സെറം ഇൻസ്‌റ്റിറ്റ്യൂട്ടുമായും കോവാക്‌സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കുമായുമാണ് ചർച്ച. വാക്‌സിൻ നയത്തിൽ മാറ്റം വരുത്തിയതിന് പിന്നാലെയാണ് നടപടി.

കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രികളിലെ വാക്‌സിൻ നിരക്ക് കേന്ദ്രം പുതുക്കി നിശ്‌ചയിച്ചിരുന്നു. കോവിഷീൽഡ്‌- 780, കോവാക്‌സിൻ- 1,410, സ്‌പുട്നിക്- 1,145 എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. കൂടാതെ വാക്‌സിന് അഞ്ച് ശതമാനം ജിഎസ്‌ടിയും ചുമത്തും. വാക്‌സിൻ നൽകുന്നതിന് സ്വകാര്യ ആശുപത്രികൾക്ക് 150 രൂപ വരെ ഈടാക്കാമെന്നും കേന്ദ്രം അറിയിച്ചിരുന്നു.

Also Read: മുട്ടില്‍ മരംമുറിയിൽ കേന്ദ്ര ഇടപെടൽ; പ്രകാശ് ജാവദേക്കര്‍ ഉദ്യോഗസ്‌ഥരോട് റിപ്പോര്‍ട് തേടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE