മുട്ടില്‍ മരംമുറിയിൽ കേന്ദ്ര ഇടപെടൽ; പ്രകാശ് ജാവദേക്കര്‍ ഉദ്യോഗസ്‌ഥരോട് റിപ്പോര്‍ട് തേടി

By News Desk, Malabar News
prakash javadekar image_malabar news
Prakash Javadekar

വയനാട്: മുട്ടില്‍ മരംമുറി കേസില്‍ ഇടപെട്ട് കേന്ദ്രസർക്കാർ. കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ ഉദ്യോഗസ്‌ഥരോട് റിപ്പോര്‍ട് തേടി. കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ നല്‍കിയ കത്തിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. വനം- പരിസ്‌ഥിതി മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത് നല്‍കിയിരിക്കുന്നത്.

റിപ്പോര്‍ട് ലഭിച്ച ശേഷം തുടര്‍ നടപടി ഉണ്ടാകുമെന്ന് പ്രകാശ് ജാവദേക്കര്‍ അറിയിച്ചതായി വി മുരളീധരന്‍ പറഞ്ഞു. മുട്ടില്‍ മരംമുറി കേസില്‍ രാഷ്‌ട്രീയ- ഉദ്യോഗസ്‌ഥ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നാണ് കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രി പ്രകാശ് ജാവദേക്കറിന് നല്‍കിയ കത്തില്‍ വി മുരളീധരന്‍ ചൂണ്ടിക്കാട്ടുന്നത്.

മാഫിയകളെ സംരക്ഷിക്കുകയും അവര്‍ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് വി മുരളീധരന്‍ കുറ്റപ്പെടുത്തി. സംസ്‌ഥാനത്തെ ഇത്തരം മരംമുറി സംഭവങ്ങള്‍ എല്ലാം ഇതിന്റെ ഭാഗമായി കേന്ദ്രം അന്വേഷിക്കും. ഇത് കൊടകര കേസില്‍ പ്രതിരോധത്തിലായ ബിജെപിയുടെ പ്രത്യാക്രമണമല്ലെന്നും മുരളീധരന്‍ പറഞ്ഞു.

Malabar News: മൃതദേഹത്തോട് അനാദരവ്; കോര്‍പറേഷനെതിരെ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE