മലപ്പുറത്തെ വാക്‌സിന്‍ ക്ഷാമം സഭയിലുന്നയിച്ച് എംഎല്‍എമാര്‍

By News Desk, Malabar News
covid vaccine
Representational Image
Ajwa Travels

മലപ്പുറം: മലപ്പുറത്ത് കോവിഡ് വാക്‌സിനേഷൻ കുറവാണെന്ന് ജില്ലയിൽ നിന്നുള്ള ഭരണ, പ്രതിപക്ഷ എംഎൽഎമാർ നിയമസഭയില്‍. ജില്ലയിൽ വാക്‌സിനേഷൻ കൂട്ടണമെന്ന് പി നന്ദകുമാറും എപി അനിൽ കുമാറും സഭയിൽ ആവശ്യപ്പെട്ടു.

സംസ്‌ഥാനത്തെ വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടുള്ള ശ്രദ്ധ ക്ഷണിക്കൽ അവതരിപ്പിച്ചപ്പോഴാണ് പി നന്ദകുമാർ മലപ്പുറത്തിന്റെ കാര്യം സൂചിപ്പിച്ചത്. മറ്റ് ജില്ലകളെ അപേക്ഷിച്ച് മലപ്പുറത്ത് വാക്‌സിനേഷൻ കുറവാണെന്ന് വണ്ടൂർ എംഎൽഎ എപി അനിൽകുമാർ ആരോപിച്ചു.

എന്നാൽ എപി അനിൽ കുമാർ വസ്‌തുതാ വിരുദ്ധമായ കാര്യങ്ങൾ പറയുകയാണെന്ന് മുഖ്യമന്ത്രി മറുപടി നൽകി. 28,44,000 വാക്‌സിനുകൾ ഈ മാസം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി വ്യക്‌തമാക്കി. സൗജന്യമായി വാക്‌സിൻ നൽകുന്നതാണ് സർക്കാർ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: സ്വർണക്കടത്ത് കേസ്; യുഎഇ കോൺസൽ ജനറലിനും അറ്റാഷേക്കും കസ്‌റ്റംസ് നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE