വന്ദേ ഭാരത് മിഷന്‍; ഒമാനില്‍ നിന്നുള്ള അടുത്ത മാസത്തെ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

By Staff Reporter, Malabar News
MalabarNews-Flight
Representational Image
Ajwa Travels

മസ്‌കറ്റ്: വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി അടുത്ത മാസം ഇന്ത്യയിലേക്ക് ഒമാനില്‍ നിന്നുള്ള സര്‍വീസുകള്‍ 70 എണ്ണം. ഇതില്‍ 35 എണ്ണമാണ് കേരളത്തിലേക്ക് സര്‍വീസ് നടത്തുക. ഒക്‌റ്റോബര്‍ 1 മുതല്‍ 24 വരെയുള്ള കാലയളവിലാണ് ഇത്രയും സര്‍വീസുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ഒക്‌റ്റോബര്‍ ഒന്നാം തീയതിയാണ് കേരളത്തിലേക്കുള്ള ആദ്യ സര്‍വീസ്. മസ്‌ക്കറ്റില്‍ നിന്ന് പുറപ്പെടുന്ന വിമാനം തിരുവനന്തപുരത്താണ് ഇറങ്ങുന്നത്.

ആ ദിവസം തന്നെ സലാലയില്‍ നിന്ന് കണ്ണൂരിലേക്കും കൊച്ചിയിലേക്കും വിമാനങ്ങള്‍ പുറപ്പെടും. മസ്‌കറ്റില്‍ നിന്ന് കോഴിക്കോട്ടേക്ക് എട്ട് സര്‍വീസുകളും,കണ്ണൂരിലേക്ക് ഏഴും, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്ക് ആറ് വീതം സർവീസുകളും ഉണ്ടാവും.

Read Also: വേതനത്തിലെ ലിംഗസമത്വം; ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE