മസ്‌കറ്റ്: വിദ്യാഭ്യാസ മേഖലയിലും സ്വദേശിവൽക്കരണം നടപ്പാക്കാൻ ഒരുങ്ങി ഒമാൻ. ഇതിന്റെ ഭാഗമായി അധ്യാപന രംഗത്ത് കൂടുതൽ സ്വദേശികളെ നിയമിക്കാനാണ് തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. ആകെ 997 തൊഴിൽ അവസരങ്ങളാണ് പുതുതായി പ്രഖ്യാപിച്ചത്.
ഫസ്‌റ്റ് ഫീൽഡ് അധ്യാപകരുടെ ഒഴിവുകളാണ് ഇതിൽ കൂടുതലും. 492 ഒഴിവുകളാണ് ഈ വിഭാഗത്തിൽ റിപ്പോർട് ചെയ്‌തിരിക്കുന്നത്. അറബിക്കിൽ 68ഉം കെമിസ്‌ട്രിയിൽ 26ഉം കണക്കിൽ 203ഉം ഫിസിക്‌സിൽ 34ഉം ബയോളജിയിൽ 67ഉം മ്യൂസിക് സ്‌കിൽസിൽ 107ഉം അധ്യാപകരുടെ ഒഴിവുകളുണ്ട്.
അധ്യാപന രംഗത്ത് സ്വദേശികളെ കൂടുതലായി നിയമിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടിയെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. അധ്യാപന രംഗത്തെ സ്വദേശി വൽക്കരണം തുടരാനാണ് ഭരണകൂടത്തിന്റെ തീരുമാനം. ഇതോടെ മലയാളികൾ ഉൾപ്പെടെ നിരവധി വിദേശികൾക്കാണ് നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്.
Read Also: നിമിഷ ഫാത്തിമയുടെ മോചനം; ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും