‘ഡോക്‌ടർമാർക്ക് എതിരെയുള്ള അതിക്രമങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ല’; പ്രസ്‌താവനയില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: ഡോക്‌ടർമാർക്ക് എതിരെയുള്ള അതിക്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്ന പ്രസ്‌താവനയില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഉത്തരം നൽകിയതിൽ സാങ്കേതിക പിഴവ് സംഭവിച്ചു. ഉത്തരം തിരുത്തി നൽകിയതാണ്. എന്നാൽ പഴയ ഉത്തരമാണ് അപ്‍ലോഡ് ചെയ്‌തതെന്നാണ്‌ ആരോഗ്യ മന്ത്രിയുടെ വിശദീകരണം.

പുതിയ ഉത്തരം നൽകണമെന്ന് സ്‌പീക്കറോട് അഭ്യർഥിച്ചിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു. രോഗികളിൽ നിന്നും ബന്ധുക്കളിൽ നിന്നും ഡോക്‌ടർമാർക്ക് എതിരെ അക്രമങ്ങൾ വർധിക്കുന്നത് തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നായിരുന്നു മന്ത്രി നിയമസഭയെ അറിയിച്ചത്. മാത്യു കുഴൽ നാടൻ ഉന്നയിച്ച ചോദ്യത്തിനായിരുന്നു മന്ത്രി രേഖാമൂലം മറുപടി നല്‍കിയത്.

ഇപ്പോഴുള്ള നിയമങ്ങൾ ഡോക്‌ടർമാർക്ക് എതിരായ അതിക്രമങ്ങൾ തടയുന്നതിന് പര്യാപ്‌തമാണെന്നും മറുപടിയിൽ മന്ത്രി പറഞ്ഞിരുന്നു. സംസ്‌ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഡോക്‌ടർമാര്‍ക്കും എതിരായ അതിക്രമങ്ങള്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തിൽ ലഭിച്ച ആരോഗ്യ മന്ത്രിയുടെ മറുപടി ഏറെ ശ്രദ്ധേയമായിരുന്നു.

Malabar News: കോഴിക്കോട് 37 വാർഡുകളിൽ കർശന ലോക്ക്‌ഡൗൺ; നിയന്ത്രണങ്ങൾ ഇങ്ങനെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE