ജൂൺ മാസത്തെ വാഹന വിൽപന; വാഗൺആർ ഒന്നാമത്

By Staff Reporter, Malabar News
WagonR-Maruti-most selled
Ajwa Travels

ന്യൂഡെൽഹി: ജൂൺ മാസത്തെ വാഹന വിൽപന കണക്കിൽ ഒന്നാമതെത്തി മാരുതി സുസുക്കി വാഗൺആർ. ലോക്ക്ഡൗണിന് മുൻപ് ഒന്നും രണ്ടും സ്‌ഥാനത്തായിരുന്ന സ്വിഫ്റ്റിനേയും ബലേനോയേയും പിന്തള്ളിയാണ് വാഗൺആർ ഒന്നാമതെത്തിയത്. വിൽപനയിൽ മുൻപിൽ നിൽക്കുന്ന ആദ്യ പത്ത് കാറുകളെ എടുത്താൽ അതിൽ എട്ടും മാരുതി സുസുക്കിയുടെ കാറുകളാണ്.

കഴിഞ്ഞ മാസം വാഗൺആറിന്റെ 19,447 യൂണിറ്റ് പുറത്തിറങ്ങിയപ്പോൾ രണ്ടാം സ്‌ഥാനത്തെത്തിയ സ്വിഫ്റ്റിന്റെ 17,727 യൂണിറ്റും, മൂന്നാമതെത്തിയ ബലേനോയുടെ 14,701 യൂണിറ്റുകളുമാണ് വിറ്റുപോയത്. നാലാം സ്‌ഥാനത്ത് 12,833 യൂണിറ്റുമായി വിറ്റാര ബ്രെസയും, അഞ്ചാം സ്‌ഥാനത്ത് 12,639 യൂണിറ്റുമായി ഡിസയറുമുണ്ട്.

ഏറെക്കാലം വിപണിയിൽ ഒന്നാമനായിരുന്ന ആൾട്ടോയുടെ സ്‌ഥാനം ആറാമതാണ്. വിൽപന 12,513 യൂണിറ്റ്. ഹ്യുണ്ടായുടെ ക്രേറ്റയാണ് ഏഴാം സ്‌ഥാനത്ത്, വിൽപന 9941 യൂണിറ്റ്. മാരുതിയുടെ തന്നെ എംപിവി എർട്ടിഗ 9920 യൂണിറ്റുമായി എട്ടാമതും, ഇക്കോ 9218 യൂണിറ്റുമായി ഒൻപതാം സ്‌ഥാനത്തുമുണ്ട്. ഹ്യുണ്ടായുടെ ഗ്രാൻ ഐ10, 8787 യൂണിറ്റ് വിൽപനയുമായി പത്താം സ്‌ഥാനത്തും നിൽക്കുന്നു.

Read Also: 9 കഥകൾ, 9 ഭാവങ്ങൾ; നവരസയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE