മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്‌തുക്കൾ നിറച്ച വാഹനം കണ്ടെത്തി

By Desk Reporter, Malabar News
Vehicle-With-Explosives
Ajwa Travels

മുംബൈ: മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിക്ക് സമീപത്ത് സ്‌ഫോടക
വസ്‌തുക്കൾ നിറച്ച വാഹനം കണ്ടെത്തി. മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖ് ആണ് ഇക്കാര്യം പറഞ്ഞത്.

“മുകേഷ് അംബാനിയുടെ മുംബൈയിലെ വീട്ടിൽ നിന്ന് കുറച്ച് അകലെയാണ് ജെലാറ്റിൻ നിറച്ച ഒരു സ്‌കോര്‍പിയോ വാൻ കണ്ടെത്തിയത്. മുംബൈ ക്രൈംബ്രാഞ്ച് ഇതിനെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. സത്യം പുറത്തു കൊണ്ടുവരും,”- ദേശ്‌മുഖ് പറഞ്ഞു.

വ്യാഴാഴ്‌ച വൈകുന്നേരമാണ് കാർമൈക്കൽ റോഡിൽ സംശയാസ്‌പദമായ സാഹചര്യത്തിൽ വാഹനം കണ്ടെത്തിയതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. “വിവരം ലഭിച്ച ഉടൻ തന്നെ ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസല്‍ സ്‌ക്വാഡ്‌ (ബിഡിഡിഎസ്) സംഘവും മറ്റ് പോലീസ് ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തി. അവർ നടത്തിയ പരിശോധനയിൽ വാഹനത്തിൽ നിന്ന് ചില സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്,”- പോലീസ് വൃത്തങ്ങൾ പറഞ്ഞു.

പ്രദേശത്ത് സുരക്ഷ വർധിപ്പിക്കുകയും മുംബൈ പോലീസിലെ മുതിർന്ന ഉദ്യോഗസ്‌ഥർ സ്‌ഥലം സന്ദർശിക്കുകയും ചെയ്‌തു.

Also Read:  ഏറ്റവുമധികം സമയം ജോലി ചെയ്യുന്നത് ഇന്ത്യക്കാർ, വിനോദത്തിനായി സമയമില്ല; റിപ്പോര്‍ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE