പ്രതി ചാടിപ്പോയതിൽ പോലീസുകാർക്ക് വീഴ്‌ച സംഭവിച്ചെന്ന് കണ്ടെത്തൽ

By News Desk, Malabar News
police
Ajwa Travels

കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ചാടിപ്പോയതിൽ രണ്ട് പോലീസുകാർക്ക് വീഴ്‌ച സംഭവിച്ചതായി കണ്ടെത്തൽ. സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌പി അന്വേഷണ റിപ്പോർട് ഞായറാഴ്‌ച കമ്മീഷണര്‍ക്ക് സമര്‍പ്പിക്കും.

സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് റിപ്പോർട് സമര്‍പ്പിക്കുക. പ്രതി റാഫി ഫെബിൻ കടന്നുകളഞ്ഞ സംഭവത്തിൽ ചേവായൂർ പോലീസ് സ്‌റ്റേഷനിലുണ്ടായിരുന്ന രണ്ട് പോലീസുകാര്‍ക്ക് വീഴ്‌ച സംഭവിച്ചുവെന്നാണ് പ്രാഥമിക കണ്ടെത്തൽ. പ്രതികളെ വൈദ്യ പരിശോധനകള്‍ക്ക് കൊണ്ടുപോകുന്നതിനും തിരിച്ച് കൊണ്ടുവരുന്നതിനും രണ്ട് പോലീസ് ഉദ്യോഗസ്‌ഥരെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഇവര്‍ക്ക് വീഴ്‌ച സംഭവിച്ചുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ശനിയാഴ്‌ച രാത്രി കോടതിയില്‍ ഹാജരാക്കിയ രണ്ട് പ്രതികളെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു. ഇവരെ കസ്‌റ്റഡിയില്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തിങ്കളാഴ്‌ച പോലീസ് തീരുമാനമെടുക്കും.

Also Read: സർക്കാർ വാഗ്‌ദാനങ്ങൾ പാലിച്ചില്ലെങ്കിൽ സമരത്തിലേക്ക്; സ്വകാര്യ ബസ് ഉടമകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE