അജിത് കുമാറിനെതിരെ പ്രാഥമിക അന്വേഷണം; ചുമതല തിരുവനന്തപുരം യൂണിറ്റ് ഒന്നിന്

കേസെടുക്കാതെ പ്രാഥമിക അന്വേഷണമാണ് ഇപ്പോൾ നടത്തുക.

By Trainee Reporter, Malabar News
MR Ajith Kumar
Ajwa Travels

തിരുവനന്തപുരം: പിവി അൻവർ എംഎൽഎ ആരോപിച്ച അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പടെയുള്ള ആരോപണങ്ങളുടെ അടിസ്‌ഥാനത്തിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന്റെ ചുമതല തിരുവനന്തപുരം യൂണിറ്റ് ഒന്നിന്. എസ്‌പി ജോണിക്കുട്ടിയാണ് അന്വേഷണ ഉദ്യോഗസ്‌ഥൻ.

വിജിലൻസ് മേധാവി യോഗേഷ് ഗുപ്‌തയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുക. കേസെടുക്കാതെ പ്രാഥമിക അന്വേഷണമാണ് ഇപ്പോൾ നടത്തുക. ഡിജിപി ഷെയ്ഖ് ദർവേസ്‌ സാഹിബ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ശുപാർശ സർക്കാർ അംഗീകരിച്ചതിന് പിന്നാലെ ഇന്നലെയാണ് എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്.

ബന്ധുക്കളുടെ പേരിൽ അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമാണം തുടങ്ങി പിവി അൻവർ മൊഴി നൽകിയ അഞ്ച് കാര്യങ്ങളിലാണ് അന്വേഷണം ഉണ്ടാവുക. സസ്‌പെൻഷനിലായ എസ്‌പി സുജിത് ദാസിനെതിരെയും അന്വേഷണം നടക്കും. അന്വേഷണം ആരംഭിക്കുന്ന സാഹചര്യത്തിൽ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് ഒഴിവാക്കുകയോ അവധിയിൽ പോകാൻ നിർദ്ദേശിക്കുകയോ ചെയ്യുമെന്നാണ് സൂചന.

ചില അഴിമതി ആരോപണങ്ങൾ ആദ്യം ഉന്നയിച്ച പിവി അൻവർ എംഎൽഎ, പിന്നീട് പ്രത്യേക സംഘത്തിന് നൽകിയ മൊഴിയിലാണ് അജിത്തിനെതിരെ അനധികൃത സ്വത്ത് സമ്പാദനവും ഉന്നയിച്ചത്. ഈ മൊഴി പരിശോധിച്ച ശേഷമാണ് അതിലെ ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് ഡിജിപി സർക്കാരിന്റെ അനുമതി തേടിയത്.

Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE