നിയന്ത്രണങ്ങളുടെ ലംഘനം: ഇന്ന് മാസ്‌ക് ധരിക്കാത്തത് 21981 പേര്‍; ആകെ കേസുകള്‍ 8599

By Staff Reporter, Malabar News
covid protocol violation_kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 8599 പേര്‍ക്കെതിരെ കേസെടുത്തു. വിവിധ കേസുകളിലായി ഇന്ന് അറസ്‌റ്റിലായത് 1681 പേരാണ്. മാസ്‌ക് ധരിക്കാത്ത 21981 സംഭവങ്ങളാണ് ഇന്ന് റിപ്പോര്‍ട് ചെയ്‌തത്‌.

4980 വാഹനങ്ങളും ഇന്ന് പിടിച്ചെടുത്തു. ക്വാറന്റെയ്ന്‍ ലംഘിച്ചതിന് 170 കേസുകളാണ് ഇന്ന് രജിസ്‌റ്റർ ചെയ്‌തത്‌.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ജില്ല തിരിച്ചുള്ള കേസുകളുടെ കണക്ക്: (കേസിന്റെ എണ്ണം, അറസ്‍റ്റിലായവര്‍, കസ്‌റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി- 284, 71, 776
തിരുവനന്തപുരം റൂറല്‍- 5538, 326, 326
കൊല്ലം സിറ്റി- 1055, 56, 31
കൊല്ലം റൂറല്‍ – 112, 112, 195
പത്തനംതിട്ട- 61, 54, 171
ആലപ്പുഴ- 43, 9, 191
കോട്ടയം- 232, 214, 529
ഇടുക്കി- 170, 29, 108
എറണാകുളം സിറ്റി- 199, 55, 121
എറണാകുളം റൂറല്‍- 172, 41, 279
തൃശൂര്‍ സിറ്റി- 44, 47, 156
തൃശൂര്‍ റൂറല്‍- 42, 40, 283
പാലക്കാട്- 109, 132, 288
മലപ്പുറം- 119, 101, 287
കോഴിക്കോട് സിറ്റി- 36, 45, 25
കോഴിക്കോട് റൂറല്‍ – 82, 105, 5
വയനാട് – 78, 0, 134
കണ്ണൂര്‍ സിറ്റി – 50, 50, 362
കണ്ണൂര്‍ റൂറല്‍ – 50, 50, 335
കാസര്‍ഗോഡ് – 123, 144, 378

അതേസമയം സംസ്‌ഥാനത്ത് ഇന്ന് 20,728 പേര്‍ക്കാണ് കോവിഡ് രോഗം സ്‌ഥിരീകരിച്ചത്. 12.14 ആണ് ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്‌ഥിരീകരിച്ച് ചികിൽസയിൽ ആയിരുന്ന 17,792 പേര്‍ രോഗമുക്‌തി നേടിയിട്ടുണ്ട്. കോവിഡ് കേസുകള്‍ കുറയാത്ത സാഹചര്യത്തിലും നിയന്ത്രണങ്ങള്‍ ലംഘനങ്ങള്‍ പെരുകുന്നത് ആശങ്കയ്‌ക്ക് ഇടയാക്കുന്നുണ്ട്.

Most Read: ജഡ്‌ജിയുടെ കൊലപാതകം; എഫ്ഐആര്‍ ഇടാന്‍ വൈകിയ പോലീസ് ഉദ്യോഗസ്‌ഥന് സസ്‌പെന്‍ഷന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE