വികെ ശശികലക്ക് കോവിഡ്; തീവ്രപരിചരണ വിഭാ​ഗത്തിൽ

By Staff Reporter, Malabar News
Sasikala
Ajwa Travels

ബെംഗളൂര്: പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച വികെ ശശികലക്ക് കോവിഡ് സ്‌ഥിരീകരിച്ചു. 63കാരിയായ ശശികല നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.

2017 ഫെ​ബ്രു​വ​രി മു​ത​ൽ പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ൽ കഴിയുന്ന ശശികലയെ ജ​യി​ൽ മോചനത്തിന് ഒ​രാ​ഴ്‌ച മാത്രം ശേഷിക്കെയാണ് ആ​ശു​പ​ത്രി​യി​ൽ പ്രവേശി​പ്പി​ച്ചത്. അ​ന​ധി​കൃ​ത സ്വത്തു സമ്പാദന കേ​സി​ലാണ് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായ ശശികല ജയിൽ ശിക്ഷ അനുഭവിക്കുന്നത്. ഈ ​മാ​സം 27ന് ശശികല ജയിൽ മോചിതയാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്‌ച മുതൽ തന്നെ ശാരീരിക അസ്വസ്‌ഥതകൾ അനുഭവപ്പെട്ടിരുന്ന ശശികലയെ കടുത്ത ശ്വാസതടസവും, പനിയും, തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്ന് ബുധനാഴ്‌ചയോടെ ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Read Also: വിഴിഞ്ഞം തുറമുഖ നിർമാണം; കരാറിലെ അഴിമതി വിജിലൻസ് അന്വേഷിക്കുമെന്ന് സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE