ഉദ്യോഗസ്‌ഥരുടെ പരിചയക്കുറവ്; വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന വൈകി

By Team Member, Malabar News
Malabarnews_voting machine inspection
Representational image
Ajwa Travels

കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടം ഡിസംബര്‍ 14 ആം തീയതി നടക്കുന്നതിനോട് അനുബന്ധിച്ച് യന്ത്രങ്ങളുടെ പരിശോധനയില്‍ കാലതാമസം. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ പഞ്ചായത്തുകളിലാണ് സംഭവം. ഇതോടെ വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധനക്കായി എത്തിയ ആളുകള്‍ കാത്തിരുന്ന് വലഞ്ഞു.

തോടന്നൂര്‍ ബ്ളോക്ക് ഡിവിഷനിലും വില്യാപ്പള്ളി, ആയഞ്ചേരി, തിരുവള്ളൂര്‍, മണിയൂര്‍ എന്നീ പഞ്ചായത്തുകളിലേക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധനക്കിടയിലാണ് പ്രശ്‌നമുണ്ടായത്. ഇവിടേക്ക് ആകെ പരിശോധിക്കാനുള്ളത് 1850 യന്ത്രങ്ങളാണ്. എന്നാല്‍ രാവിലെ 8 മണി മുതല്‍ തുടങ്ങിയ പരിശോധന ഉച്ചക്ക് 2 മണിയായിട്ടും ആകെ പരിശോധിച്ചത് 2 യന്ത്രങ്ങള്‍ മാത്രമായിരുന്നു. ഇതോടെ പരിശോധനക്കായി എത്തിയ സ്‌ഥാനാര്‍ഥികളും മറ്റ് പ്രവര്‍ത്തകരും കാത്തിരുന്ന് വലയാന്‍ തുടങ്ങിയിരുന്നു.

പരിശോധന നടത്താനായി എത്തിയ ഉദ്യോഗസ്‌ഥരുടെ പരിചയക്കുറവ് ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് കാലതാമസത്തിന് ഇടയാക്കിയത്. യന്ത്രങ്ങളുടെ പരിശോധനയില്‍ കാലതാമസം ഉണ്ടായതോടെ പലരും തിരിച്ചു പോയിരുന്നു. പിന്നീട് ഏറെ വൈകിയാണ് യന്ത്രങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കിയത്.

Read also : വോട്ടെടുപ്പ് കഴിഞ്ഞു; ഇനി ബൂത്തുകളും പരിസരവും വൃത്തിയാക്കല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE