പിആര്‍ ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് വിപിഎസ് ഗ്രൂപ്പ്

By Syndicated , Malabar News
pr-sreejesh
Ajwa Travels

ന്യൂഡെൽഹി: ടോക്യോ ഒളിമ്പിക്‌സിൽ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍ കീപ്പര്‍ പിആര്‍ ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് വിപിഎസ് ഗ്രൂപ്പ്. ചെയര്‍മാന്‍ ഡോ. ഷംസീര്‍ വയലിലാണ് പ്രഖ്യാപനം നടത്തിയത്. പാരിതോഷിക പ്രഖ്യാപനത്തിൽ ഏറെ സന്തോഷമുണ്ടെന്നും വിപിഎസ് ഗ്രൂപ്പിനോട് നന്ദിയെന്നും ശ്രീജേഷ് പ്രതികരിച്ചു.

ശ്രീജേഷിന് സംസ്‌ഥാന സര്‍ക്കാരിന്റെ പാരിതോഷിക പ്രഖ്യാപനവും ഉടന്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്. ശ്രീജേഷും സംഘവും ഇന്ന് ടോക്യോയില്‍ നിന്ന് ഡെല്‍ഹിയിലെത്തും. വൈകിട്ട് 5:15ന് ഡെല്‍ഹി വിമാന താവളത്തില്‍ എത്തുന്ന ഹോക്കി ടീമിന് പ്രത്യേക സ്വീകരണം നല്‍കും. തുടർന്ന് സ്വാതന്ത്ര്യ ദിന ചടങ്ങിലും പങ്കെടുത്ത ശേഷമാവും ടീമംഗങ്ങള്‍ നാട്ടിലേക്ക് മടങ്ങുക.

Read also: കെഎം ബഷീർ കൊലപാതക കേസ്; വിചാരണ നടപടികൾ ഇന്ന് തുടങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE