കേരള സ്‌റ്റോറിക്ക് പകരം മണിപ്പൂർ ഡോക്യുമെന്ററിയുമായി വൈപ്പിൻ പള്ളി

'ദ് ക്രൈ ഓഫ് ദ് ഒപ്രസ്‌ഡ്' എന്ന ഡോക്യുമെന്ററിയാണ് പ്രദർശിപ്പിക്കുന്നത്.

By Trainee Reporter, Malabar News
manipur
Rep. Image
Ajwa Travels

കൊച്ചി: ‘കേരള സ്‌റ്റോറി’ സിനിമയ്‌ക്ക് പകരം മണിപ്പൂർ കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ വൈപ്പിൻ സാൻജോപുരം സെന്റ് ജോസഫ്‌സ് പള്ളി. ‘ദ് ക്രൈ ഓഫ് ദ് ഒപ്രസ്‌ഡ്’ എന്ന ഡോക്യുമെന്ററിയാണ് പ്രദർശിപ്പിക്കുന്നത്. സിറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ ഇന്റൻസീവ് ബൈബിൾ കോഴ്‌സിന്റെ ഭാഗമായാണ് ഡോക്യുമെന്ററി കാണിക്കുന്നത്.

മണിപ്പൂർ കലാപത്തെ കുറിച്ച് കുട്ടികൾ അറിഞ്ഞിരിക്കണമെന്നാണ് നിലപാട്. സഭയിലെ മറ്റു രൂപതകളിൽ കേരള സ്‌റ്റോറി സിനിമ കാണിച്ചതിന് പിന്നാലെയാണ് മണിപ്പൂർ കലാപത്തെ കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കാൻ ഒരു പള്ളി രംഗത്തെത്തിയിരിക്കുന്നത്. ഈ മാസം നാലിന് ഇടുക്കി രൂപത ചിത്രം പ്രദർശിപ്പിച്ചിരുന്നു. ദൂരദർശൻ സിനിമ സംപ്രേഷണം ചെയ്യുന്നതിന് തൊട്ടുതലേന്നായിരുന്നു ഇടുക്കി രൂപത സിനിമ പ്രദർശിപ്പിച്ചത്.

കുട്ടികളുടെ വേദപഠന ക്ളാസുകൾ നടക്കുന്ന പള്ളികളിൽ കൗമാരക്കാരായ കുട്ടികൾക്ക് വേണ്ടിയാണ് ചിത്രം പ്രദർശിപ്പിച്ചത്. പ്രണയം എന്ന വിഷയത്തെ കുറിച്ചുള്ള ക്ളാസിന്റെ ഭാഗമായിരുന്നു പ്രദർശനമെന്നായിരുന്നു രൂപതയുടെ വിശദീകരണം. അതിനിടെ, ‘കേരള സ്‌റ്റോറി’ പ്രദർശിപ്പിക്കാൻ താമരശേരി രൂപതയും തീരുമാനിച്ചിട്ടുണ്ട്. രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദർശിപ്പിക്കാനാണ് തീരുമാനം. വരുന്ന ശനിയാഴ്‌ചയാണ് പ്രദർശനം.

Most Read| ഒരു കുലയിൽ നാലുകിലോ തൂക്കമുള്ള മുന്തിരിക്കുല; റെക്കോർഡ് നേടി ആഷൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE