വൈശാഖ് ചിത്രം ‘നൈറ്റ് ഡ്രൈവ്’; നിഗൂഢതകൾ ഒളിപ്പിച്ച് ട്രെയ്‌ലർ

By News Bureau, Malabar News
night drive movie trailer
Ajwa Travels

‘മധുരരാജ’യ്‌ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ‘നൈറ്റ് ഡ്രൈവി’ന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. മോഹൻലാൽ, നിവിൻ പോളി, ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങിയവർ ട്രെയ്‌ലർ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഒരു മികച്ച ത്രില്ലർ തന്നെ ആയിരിക്കും ‘നൈറ്റ് ഡ്രൈവ്’ എന്ന് ഉറപ്പ് നൽകുന്നതാണ് ട്രെയ്‌ലർ. പ്രേക്ഷകരെ ആകാംക്ഷയിൽ ആഴ്‌ത്തുന്ന, ത്രില്ലടിപ്പിക്കുന്ന ട്രെയ്‌ലർ മികച്ച പ്രതികരണമാണ് നേടുന്നത്.

അന്ന ബെന്‍, റോഷന്‍ മാത്യു, ഇന്ദ്രജിത്ത് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ പ്രിയ വേണു, നീത പിന്റോ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

അഭിലാഷ് പിള്ള തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഷാജി കുമാറാണ്. എഡിറ്റർ സുനില്‍ എസ് പിള്ള. രഞ്‌ജിന്‍ രാജാണ് സംഗീത സംവിധാനം. കലാ സംവിധാനം ഷാജി നടുവിലും നിർവഹിക്കുന്നു.

Most Read: പെൺകുട്ടികളുടെ വിവാഹപ്രായം ഇനി 21; അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE