ചാലിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു; ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ

By Team Member, Malabar News
Chaliyar River
Representational image
Ajwa Travels

മലപ്പുറം : ശക്‌തമായ മഴയെ തുടർന്ന് ചാലിയാറിൽ വെള്ളം ക്രമാതീതമായി ഉയർന്നു. ഇന്നലെ ഉച്ചയോടെ ചാലിയാറിലേക്ക് വലിയ രീതിയിലാണ് വെള്ളം എത്തിയത്. തുടർന്ന് വൈകുന്നേരത്തോടെ തന്നെ പോത്തുകല്ല് പനങ്കയം പാലത്തിന് താഴെ 12 അടിയോളം ഉയരത്തിൽ വെള്ളം ഒഴുകിയിരുന്നു. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ചാലിയാറിന്റെ തീരങ്ങളിൽ താമസിക്കുന്ന ആളുകൾ കർശന ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ചാലിയാറിന്റെ വൃഷ്‌ടി പ്രദേശങ്ങളായ വനമേഖലയിൽ നിലവിൽ കനത്ത മഴ തുടരുകയാണ്. എന്നാൽ ഇതുവരെ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി. ചാലിയാറിന്റെ കൈവഴികളായ പുന്നപ്പുഴയിലും കലക്കൻപുഴയിലും കാരക്കോടൻ പുഴയിലും വെള്ളം ഉയർന്നിട്ടുണ്ട്. കൂടാതെ ഇവയുടെയെല്ലാം തീരങ്ങളിലുള്ള കൃഷിയിടങ്ങൾ നിലവിൽ വെള്ളത്തിനടിയിലാണ്.

ജലനിരപ്പ് ഉയർന്നതോടെ ചാലിയാറിന് അക്കരെ മുണ്ടേരി വനത്തിനുള്ളിലെ ഇരുട്ടുകുത്തി, തണ്ടൻകല്ല്, കുമ്പളപ്പാറ, തരിപ്പപ്പൊട്ടി കോളനിയിലെ ആദിവാസി കുടുംബങ്ങളും വാണിയംപുഴ സ്‌റ്റേഷനിലെ വനപാലകരും ഒറ്റപ്പെട്ടു. കൂടാതെ ചാലിയാറിന്റെ തീരത്തുള്ള മുണ്ടേരി മുക്കം, കുനിപ്പാല, അമ്പിട്ടാൻപൊട്ടി, പനങ്കയം, ഉപ്പട ഗ്രാമം എന്നിവ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ ജാഗ്രത പുലർത്തണമെന്നും, ആവശ്യമെങ്കിൽ മാറി താമസിക്കണമെന്നും അധികൃതർ വ്യക്‌തമാക്കി.

Read also : അനന്യയുടെ മരണം; പോലീസ് അന്വേഷണം ഇന്ന് തുടങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE