അനന്യയുടെ മരണം; പോലീസ് അന്വേഷണം ഇന്ന് തുടങ്ങും

By Desk Reporter, Malabar News
Ananya-Kumari's death

കൊച്ചി: ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ് യുവതി അനന്യയുടെ മരണത്തിൽ കളമശ്ശേരി പോലീസ് ഇന്ന് അന്വേഷണം തുടങ്ങും. അനന്യയുടേത് ആത്‍മഹത്യ ആണെന്നാണ് പോസ്‌റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. കഴുത്തിൽ കയർ മുറുകിയുണ്ടായതല്ലാതെ ദേഹത്ത് മറ്റ് പരിക്കുകൾ ഉണ്ടായിരുന്നില്ല.

അനന്യയെ ആത്‍മഹത്യയിലേക്ക് നയിച്ച കാരണങ്ങളാണ് പ്രധാനമായും അന്വേഷിക്കുക. ഇക്കാര്യം അന്വേഷിച്ച് റിപ്പോർട് നൽകാൻ സാമൂഹിക നീതി വകുപ്പും ഉദ്യോഗസ്‌ഥരെ നിയോഗിച്ചിരുന്നു. ശസ്‌ത്രക്രിയ നടത്തിയ ഡോക്‌ടറുടെ അടക്കം മൊഴി എടുക്കാനാണ് പോലീസിന്റെ തീരുമാനം.

ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തിയ സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള രേഖകൾ പോസ്‌റ്റുമോർട്ടം നടത്തിയ ഡോക്‌ടർമാർക്ക് പോലീസ് കൈമാറിയിട്ടുണ്ട്. വിശദമായ റിപ്പോർട് ലഭിച്ച ശേഷം കൂടുതൽ അന്വേഷണത്തിലേക്ക് കടക്കാനാണ് പോലീസിന്റെ തീരുമാനം.

Most Read:  കൊടകര കുഴൽപ്പണ കേസ്; ഇന്ന് കുറ്റപത്രം സമർപ്പിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE