ഉപതിരഞ്ഞെടുപ്പിൽ വയനാട്ടിൽ തണുപ്പൻ പ്രതികരണം; ചേലക്കരയിൽ മികച്ച പോളിങ്

പോളിങ് സമയം അവസാനിപ്പിച്ചപ്പോൾ 64.54 ശതമാനമാണ് വയനാട്ടിലെ പോളിങ്. ചേലക്കരയിൽ വൈകിട്ട് 6.40 വരെയുള്ള കണക്കുപ്രകാരം 72.42 ശതമാനമാണ് പോളിങ്.

By Senior Reporter, Malabar News
Voting
Ajwa Travels

കൽപ്പറ്റ: വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ തണുപ്പൻ പ്രതികരണമായി വയനാട്ടുകാർ. കഴിഞ്ഞ ഏപ്രിലിൽ ലോക്‌സഭയിലേക്ക് നടത്തിയ പൊതു തിരഞ്ഞെടുപ്പിൽ ഉണ്ടായ പോളിങ് ഇത്തവണ ഉണ്ടായില്ല. പോളിങ് സമയം അവസാനിപ്പിച്ചപ്പോൾ 64.54 ശതമാനമാണ് പോളിങ്. മണ്ഡലം രൂപീകരിച്ചതിന് ശേഷം ഏറ്റവും കുറവ് പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്.

14,71,742 വോട്ടർമാരിൽ 950005 പേരാണ് വോട്ട് ചെയ്‌തത്‌. ഏറനാടാണ് ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത്. 69.39 ശതമാനം. കുറവ് നിലമ്പൂരിൽ. 61.62 ശതമാനം. ഹോം വോട്ടുകളും പോസ്‌റ്റൽ വോട്ടുകളും ഉൾപ്പെടുത്തി അന്തിമ ശതമാനം പുറത്തുവരുന്നതേയുള്ളൂ.

ആറുമാസത്തിനിടെ വീണ്ടും തിരഞ്ഞെടുപ്പ് വന്നതും ഏകപക്ഷീയമായ തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന തോന്നലുമാണ് വോട്ട് ചെയ്യുന്നതിൽ നിന്ന് വോട്ടർമാരെ വിട്ടുനിൽക്കാൻ പ്രേരിപ്പിച്ചതെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പ്രിയങ്ക ഗാന്ധിയുടെ കന്നി മൽസരം എന്ന പ്രത്യേകതയായിരുന്നു വയനാട്ടിലെ ഉപതിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയത്.

ചേലക്കരയിൽ വൈകിട്ട് 6.40 വരെയുള്ള കണക്കുപ്രകാരം 72.42 ശതമാനമാണ് പോളിങ്. ചേലക്കരയിലെ പോളിങ് ശതമാനത്തിൽ റെക്കോർഡ് വർധനവാണ് ഉണ്ടായിരിക്കുന്നത്. പോൾ ചെയ്‌ത വോട്ടുകളുടെ എണ്ണം വലിയ രീതിയിൽ ഉയർന്നു. വൈകിട്ട് ആറരവരെയുള്ള കണക്കുപ്രകാരം 1,54,356 വോട്ടുകളാണ് ചേലക്കരയിൽ പോൾ ചെയ്‌തത്‌.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായതിനേക്കാൾ മികച്ച പോളിങ് ശതമാനം ചേലക്കരയിൽ ഉണ്ടായതിൽ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് മുന്നണികൾ. വയനാട്ടിൽ യുഡിഎഫ് സ്‌ഥാനാർഥിയായി പ്രിയങ്ക ഗാന്ധിയും എൽഡിഎഫ് സ്‌ഥാനാർഥിയായി സത്യൻ മൊകേരിയും എൻഡിഎ സ്‌ഥാനാർഥിയായി നവ്യ ഹരിദാസുമാണ് മൽസര രംഗത്തുള്ളത്.

ചേലക്കരയിൽ യുഡിഎഫ് സ്‌ഥാനാർഥിയായി രമ്യ ഹരിദായും എൽഡിഎഫ് സ്‌ഥാനാർഥിയായി യുആർ പ്രദീപും എൻഡിഎ സ്‌ഥാനാർഥിയായി കെ ബാലകൃഷ്‌ണനുമാണ് മൽസരിക്കുന്നത്. കെ രാധാകൃഷ്‌ണൻ എംപിയായി വിജയിച്ച ഒഴിവിലാണ് ചേലക്കരയിൽ ഉപതിരഞ്ഞെടുപ്പ്. രാഹുൽ ഗാന്ധി വയനാട് എംപി സ്‌ഥാനം ഒഴിഞ്ഞതോടെ വയനാട്ടിൽ തിരഞ്ഞെടുപ്പ് കളമൊരുങ്ങി. ഷാഫി പറമ്പിൽ വടകരയിൽ നിന്ന് എംപിയായതോടെ പാലക്കാടും ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങി. ഈ മാസം 20നാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ്.

Most Read| സർക്കാർ കോടതിക്ക് പകരമാവില്ല, ഉരുക്കുമുഷ്‌ടി വേണ്ട; ബുൾഡോസർ രാജിനെതിരെ സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE