‘നിങ്ങളുടെ ലാത്തി പേടിച്ചോടാൻ ഞങ്ങൾ ബിജെപിക്കാരല്ല’; നിതീഷ് കുമാറിനോട് തേജസ്വി

By Staff Reporter, Malabar News
tejashwi-yadav
തേജസ്വി യാദവ്
Ajwa Travels

പാറ്റ്ന: ബീഹാർ പോലീസ് ജെഡിയുവിന്റെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും ആജ്‌ഞാനുവര്‍ത്തികളായി മാറിപ്പോയെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ബീഹാര്‍ മിലിറ്ററി പോലീസിനെ ശക്‌തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ബില്‍ വിവാദങ്ങളുടെ പാശ്‌ചാത്തലത്തിലാണ് തേജസ്വിയുടെ പ്രതികരണം.

‘നിതീഷ് ഒന്ന് മനസിലാക്കൂ, ഞങ്ങള്‍ ബിജെപിക്കാരല്ല നിങ്ങളുടെ ലാത്തി പേടിച്ചോടാന്‍. മിലിറ്ററി നിയമങ്ങള്‍ നിങ്ങള്‍ പിന്‍വലിച്ചേ മതിയാകൂ’ തേജസ്വി യാദവ് പറഞ്ഞു. ചൊവ്വാഴ്‌ചയാണ് ബിഹാര്‍ നിയമസഭക്കുള്ളില്‍ പോലീസ് ബില്ലിനെതിരെ പ്രതിപക്ഷ എംഎല്‍എമാരുടെ പ്രതിഷേധമുണ്ടായത്.

പ്രതിഷേധിച്ച പ്രതിപക്ഷ എംഎല്‍എമാരെ പോലീസ് സഭക്കുള്ളില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു. ആര്‍ജെഡി, സിപിഎം എംഎല്‍എമാരെയാണ് മര്‍ദ്ദിച്ചത്. ആര്‍ജെഡി എംഎല്‍എ സുധാകര്‍ സിംഗ്, സിപിഎം എംഎല്‍എ സത്യേന്ദ്ര യാദവ് എന്നിവര്‍ക്ക് പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റിരുന്നു. യാദവിനെ അബോധാവസ്‌ഥയില്‍ ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തിരുന്നു.

Read Also: രാജ്യത്ത് നാളെ ഭാരത്ബന്ദ്; കർഷക സംഘടനകൾ നേതൃത്വം നൽകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE