വാഴത്തോട്ടം ഇളക്കിമറിച്ച കാട്ടാനക്കൂട്ടം ഒന്നു മാത്രം ബാക്കി വച്ചു; കാരണം അറിഞ്ഞപ്പോൾ കർഷകർക്ക് അൽഭുതം

By Desk Reporter, Malabar News
Representational Image

മനുഷ്യരേക്കാൾ വിവേചന ബുദ്ധി മൃഗങ്ങൾ കാണിക്കാറുണ്ട് എന്നത് വ്യക്‌തമാക്കുന്ന നിരവധി സംഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെയും നേരിട്ടും മറ്റും നാം കാണാറുണ്ട്. ഈ വസ്‌തുത ഒരിക്കൽ കൂടി തെളിയിക്കുന്ന സംഭവമാണ് തമിഴ്‌നാട്ടിലെ സത്യമംഗലത്ത് നടന്നത്.

ഇവിടുത്തെ വാഴത്തോട്ടത്തിൽ കയറിയ കാട്ടാനക്കൂട്ടം കർഷകർക്ക് വ്യാപക നാശനഷ്‌ടം വരുത്തി. ഏറെ നാളത്തെ കഷ്‌ടപ്പാടിനെയെല്ലാം ഒറ്റ രാത്രികൊണ്ട് അവർ തകർത്ത് തരിപ്പണമാക്കി എന്നു വേണം പറയാൻ. എന്നാൽ രാവിലെ വാഴത്തോട്ടത്തിൽ എത്തിയ കർഷകർക്ക് മുന്നിൽ വേദനിപ്പിക്കുന്ന കാഴ്‌ചക്കൊപ്പം ഒരു അൽഭുതം കൂടി ബാക്കിവച്ചാണ് കാട്ടാനക്കൂട്ടം മടങ്ങിയത്.

ഒരു വാഴ മാത്രം ഒന്നും ചെയ്യാതെ കാട്ടാനകൾ ബാക്കി വച്ചിരുന്നു. ബാക്കിയെല്ലാം ഉഴുതുമറിച്ചു പോയ കാട്ടാനകൾ എന്തുകൊണ്ട് ഒരു വാഴ മാത്രം ബാക്കി വച്ചു എന്നറിയാൻ അടുത്തു പോയി നോക്കിയപ്പോഴാണ് ശരിക്കുമുള്ള അൽഭുതം കണ്ടത്. കുരുവി കൂടുവച്ച വാഴയായിരുന്നു അത്. വഴക്കുലയോട് ചേർന്ന് തള്ളക്കുരുവി ഒരുക്കിയ കൂട്ടിൽ പറക്കമുറ്റാത്ത അഞ്ച് കുഞ്ഞുങ്ങളും ഉണ്ടായിരുന്നു.

സംഭവം വാർത്തയായി. ഐഎഫ്എസ് ഓഫീസർ സുശാന്ത് നന്ദ ഉൾപ്പടെ നിരവധി പേർ ഇതിന്റെ വീഡിയോ സഹിതമുള്ള വാർത്ത പങ്കുവച്ചിട്ടുണ്ട്. ആനകളുടെ വിവേചന ബുദ്ധിയെയാണ് ഏവരും അഭിനന്ദിക്കുന്നത്.

Also Read:  ഇതും സൗഹൃദമാണ്, കലർപ്പില്ലാത്ത സ്‌നേഹം; വൈറലായി കുട്ടിയാനയും യുവാവും

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE