വയനാട്: നാട്ടിലിറങ്ങി വീടുകൾ തകർക്കുന്ന കാട്ടാനകളെ തുരത്താനായി ജില്ലയിൽ താപ്പാനകൾ എത്തി. മുതുമല കടുവ സങ്കേതത്തിലെ തെപ്പക്കാട് ആന പന്തിയിൽ നിന്നുള്ള ബൊമ്മൻ, സുജയ്, ശ്രീനിവാസ് എന്നീ താപ്പാനകളാണ് നാടുകാണിയിൽ എത്തിയത്. വീടുകൾ തകർക്കുന്ന രീതിയിൽ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് താപ്പാനകളെ ഉപയോഗിച്ച് ഇവയെ തുരത്താൻ വനപാലകർ തീരുമാനിച്ചത്.
കഴിഞ്ഞ ഒരു മാസമായി ദേവാലഹട്ടി, പൊന്നുവയൽ, പുളിയമ്പാറ, നാടുകാണി എന്നീ പ്രദേശങ്ങളിൽ 2 കാട്ടാനകൾ ഇറങ്ങി വീടുകൾ തകർക്കുകയാണ്. പുളിയമ്പാറയിൽ കാട്ടാന വീട് തകർത്തതിനെ തുടർന്ന് വീടിനുള്ളിൽ ഉറങ്ങിക്കിടന്ന 6 പേർക്കാണ് പരിക്കേറ്റത്.
കാട്ടാനകളുടെ ശല്യം രൂക്ഷമായതോടെ ഇവിടങ്ങളിൽ മിക്ക കർഷകരും കൃഷി ഉപേക്ഷിക്കുകയാണ്. കൂടാതെ കൃഷിയിടങ്ങളിൽ നിന്നും തിന്നാൻ ഒന്നും ലഭിക്കാതായതോടെയാണ് നിലവിൽ ഇവ വീടുകൾ ആക്രമിച്ച് നശിപ്പിക്കുന്നത്.
Read also: ജില്ലയിലെ ശർക്കരവരട്ടി വിവാദം; പാർട്ടിക്കുള്ളിൽ അച്ചടക്ക നടപടിക്ക് സാധ്യത