പാർട്ടി തീരുമാനിച്ചാൽ വീണ്ടും മൽസരിക്കും; കെഎം ഷാജി

By Syndicated , Malabar News
k-m-shaji
Ajwa Travels

കണ്ണൂർ: ഒരു തവണ കൂടി അഴീക്കോട് മണ്ഡലത്തിൽ മൽസരിക്കാൻ ആഗ്രഹമുണ്ടെന്ന് കെഎം ഷാജി. പാർട്ടി തീരുമാനിച്ചാൽ മൽസരിക്കുമെന്നും കെഎം ഷാജി എംഎൽഎ പറഞ്ഞു. അഴീക്കോട് യുഡിഎഫിന് ഉറപ്പുള്ള സീറ്റാണ്. കഴിഞ്ഞ തവണ കണ്ണൂരിൽ യുഡിഎഫ് തോറ്റപ്പോൾ അഴീക്കോട് ജയിച്ചു. കണ്ണൂർ, അഴീക്കോട് സീറ്റുകൾ വച്ചു മാറണമെന്ന് കോൺഗ്രസിന് ലീഗ് കത്ത് എഴുതി എന്നത് തെറ്റാണെന്നും കെഎം ഷാജി പറഞ്ഞു.

അതേസമയം, കോൺഗ്രസും ലീഗും തമ്മിൽ ചില സീറ്റുകൾ വെച്ചു മാറുന്നതിനുള്ള ആവശ്യങ്ങൾ മുന്നണിയിൽ മുന്നോട്ട് വെച്ചിട്ടുണ്ടെന്ന് മുസ്‌ലിം ലീഗ് നേതാവ് എംകെ മുനീർ പറഞ്ഞു. ഒരാഴ്‌ചക്കുള്ളിൽ യുഡിഎഫിലെ സീറ്റ് വിഭജന ചർച്ചകൾ തീരുമെന്നും അതിന് ശേഷം സ്‌ഥാനാർഥി പട്ടിക പുറത്തിറക്കുമെന്നും എംകെ മുനീർ പറഞ്ഞു. നിലവിലെ ധാരണ പ്രകാരം അധികം ലഭിച്ച 3 സീറ്റുകൾ ഉൾപ്പടെ നിയമസഭാ തിരഞ്ഞെടുപ്പിൽ 27 സീറ്റിൽ ലീഗ് മൽസരിക്കും.

Read also: വ്യാപാര സ്‌ഥാപനങ്ങൾ ‘പണിമുടക്കില്ല’; നാളെ തുറന്ന് പ്രവർത്തിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE