ദേശസുരക്ഷയിൽ വിട്ടുവീഴ്‌ചയില്ല, കേന്ദ്രവുമായി ചേർന്ന് പ്രവർത്തിക്കും; കെജ്‌രിവാൾ

By Staff Reporter, Malabar News
arvind kejriwal-punjab
Ajwa Travels

ചണ്ഡീഗഢ്: പഞ്ചാബിൽ അധികാരത്തിലേറിയാൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്ര സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ആം ആദ്‌മി പാർട്ടി കൺവീനറും ഡെൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ.

പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വീഴ്‌ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് ചരൺജിത് സിംഗിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ ലക്ഷ്യമിട്ടുകൊണ്ട് കെജ്‌രിവാളിന്റെ പ്രസ്‌താവന.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ എഎപി ഒരിക്കലും വിട്ടുവീഴ്‌ച ചെയ്യില്ലെന്ന് കെജ്‌രിവാൾ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പറഞ്ഞു. പഞ്ചാബിൽ അധികാരത്തിൽ വന്നാൽ, പഞ്ചാബിന്റെയും രാജ്യത്തിന്റേയും സുരക്ഷയുടെ വിഷയത്തിൽ കേന്ദ്രവുമായി സഹകരിച്ച് പ്രവർത്തിക്കും; കെജ്‌രിവാൾ പറഞ്ഞു.

പ്രധാനമന്ത്രിയുടെ സുരക്ഷയുടെ കാര്യത്തിൽ രാഷ്‌ട്രീയം പാടില്ലാത്തതാണ്. എന്നാൽ ഇരുഭാഗത്ത് നിന്നും രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള ഇടപെടലുകൾ ഉണ്ടായതായും ഇദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിലെ ഭരണകക്ഷിയായ കോൺഗ്രസിന് ആം ആദ്‌മി പാർട്ടിയാണ് പ്രധാന വെല്ലുവിളി ഉയർത്തുന്നത്.

Read Also: 1250 പോയിന്റ് ഇടിഞ്ഞ് സെൻസെക്‌സ്; ബാങ്ക് സൂചികയ്‌ക്ക് തിരിച്ചടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE