വിജയം ഉറപ്പ്, പാരീസ് ഉടമ്പടിയിൽ യുഎസ് വീണ്ടും ചേരും; ബൈഡൻ

By Trainee Reporter, Malabar News
Joe-biden_Malabar news
Ajwa Travels

വാഷിങ്ടൺ: അമേരിക്കൻ തെരഞ്ഞെടുപ്പിൽ എല്ലാ വോട്ടുകളും എണ്ണി കഴിയുമ്പോൾ താൻ അടുത്ത അമേരിക്കൻ പ്രസിഡണ്ട് ആകുമെന്ന കാര്യം ഉറപ്പാണെന്ന് ഡെമോക്രാറ്റിക്‌ സ്‌ഥാനാർഥി ജോ ബൈഡൻ. “ഞങ്ങൾ വിജയികളായി വരുമെന്ന് ഉറപ്പുണ്ട്. എന്നാൽ അത് എന്റെയോ ഞങ്ങളുടെതോ മാത്രം വിജയമായിരിക്കില്ല, അമേരിക്കൻ ജനതയുടെ വിജയമായിരിക്കും, നമ്മുടെ ജനാതിപത്യത്തിന്റെ വിജയമായിരിക്കും” ബൈഡൻ ട്വിറ്ററിൽ കുറിച്ചു.

പാരീസ് ഉടമ്പടി കരാറിൽ യുഎസ് വീണ്ടും ചേരുമെന്നും ബൈഡൻ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസമാണ് പാരീസ് ഉടമ്പടിയിൽ നിന്നും അമേരിക്ക പിൻമാറിയത്. ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് ബൈഡന്റെ ട്വീറ്റ്. 77 ദിവസത്തിനുശേഷം ബൈഡൻ ഭരണകൂടം വീണ്ടും ഉടമ്പടിയിൽ ചേരുമെന്ന് ബൈഡൻ ട്വീറ്റിലൂടെ വ്യക്‌തമാക്കി.

കേവല ഭൂരിപക്ഷത്തിലേക്ക് ബൈഡൻ അടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ബൈഡന്റെ പ്രഖ്യാപനം. ഭൂരിപക്ഷം നേടാൻ ബൈഡന് 6 സീറ്റുകൾ കൂടി മതിയെന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. നൊവാഡ കൂടി പിടിച്ചാൽ ബൈഡന് അമേരിക്കൻ പ്രസിഡണ്ട് ആകാനുള്ള കേവല ഭൂരിപക്ഷം ലഭിക്കും.

അതേസമയം മൂന്ന് സ്‌റ്റേറ്റുകളിലെ ബൈഡന്റെ വിജയത്തിനെതിരെ ട്രംപ് കോടതിയെ സമീപിച്ചിട്ടുണ്ട്. സ്‌റ്റേറ്റുകളിലെ ലീഡ് നില അപ്രതീക്ഷിതമായി മാറിയത് അംഗീകരിക്കാനാവില്ലെന്നാണ് ട്രംപിന്റെ നിലപാട്.

Read also: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ അന്വേഷണം വേണം; എന്‍ഫോഴ്‌സ്‌മെന്റിന് പരാതി നല്‍കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE