തിരുവനന്തപുരം: സംസ്‌ഥാനത്തെ കെറെയില്‍ സില്‍വര്‍ ലൈന്‍ അതിവേഗ പാത പദ്ധതിയുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ജോയിന്റ് ഡയറക്‌ടര്‍ക്ക് പരാതി നല്‍കി. പദ്ധതിയില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ മേല്‍നോട്ടം വഹിച്ചിട്ടുണ്ടെന്നും അതിനാല്‍ പദ്ധതിയില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.
കോട്ടയം ജില്ലയിലെ മുളക്കുളം സ്വദേശികളായ എംടി തോമസ്, എംപി ബാബുരാജ് എന്നിവരാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയിരിക്കുന്നത്. എം ശിവശങ്കറിന്റെ മേല്‍നോട്ടത്തിലും നിരീക്ഷണത്തിലുമാണ് സില്‍വര്‍ ലൈന്‍ പദ്ധതി പൂര്‍ണമായും നടന്നത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി നിലയില്‍ പദ്ധതിയുടെ അംഗീകാരത്തിലും നടത്തിപ്പിലും എം ശിവശങ്കര്‍ ഇടപെട്ടിട്ടുണ്ട് എന്നും പരാതിയില്‍ വ്യക്‌തമാക്കുന്നുണ്ട്.
മുഖ്യമന്ത്രിക്കൊപ്പം ശിവശങ്കര്‍ ജപ്പാന്‍ സന്ദര്‍ശിക്കുകയും പദ്ധതിയുടെ സാധ്യത പഠന റിപ്പോര്‍ട്ട് ജിക്ക എന്ന ജപ്പാന്‍ സ്ഥാപനത്തിന് സമര്‍പ്പിക്കുകയും ചെയ്‌തതായി ഇവര്‍ പറയുന്നുണ്ട്. ഇവയെല്ലാം നടന്നത് പദ്ധതിയുടെ ഡീറ്റെയ്ല്‍ഡ് പ്രോജക്‌ട് റിപ്പോര്‍ട്ട് (ഡിപിആര്‍) പൂര്‍ത്തിയാകുന്നതിനും പദ്ധതി മന്ത്രിസഭയില്‍ അംഗീകരിക്കുന്നതിനും മുന്‍പ് ആണെന്നും പരാതിയില്‍ വ്യക്‌തമാക്കുന്നുണ്ട്. അതിനാല്‍ തന്നെ പദ്ധതിയില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നാണ് പരാതിക്കാര്‍ ഉന്നയിക്കുന്ന ആവശ്യം.
Read also:വ്യാജ ഏറ്റുമുട്ടലോ? സംശയം കനക്കുന്നു; വേൽമുരുകന് വെടിയേറ്റത് പിന്നിൽ നിന്ന്