കോണ്‍ഗ്രസിനെ കൂടാതെ പ്രതിപക്ഷ സഖ്യം പൂര്‍ണമാവില്ല; സഞ്‌ജയ് റാവത്ത്

By Syndicated , Malabar News
the opposition alliance
Ajwa Travels

മുംബൈ: കോണ്‍ഗ്രസിനെ കൂടാതെ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം പൂര്‍ണമാവില്ലെന്ന് ശിവസേന എംപി സഞ്‌ജയ് റാവത്ത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ദേശീയതലത്തിൽ കോണ്‍ഗ്രസ് ശക്‌തമായ ബദലാവുമെന്നും സഞ്‌ജയ് റാവത്ത് പറഞ്ഞു.

എന്‍സിപി നേതാവ് ശരദ് പവാറിന്റെ വസതിയില്‍ എട്ട് പ്രതിപക്ഷ രാഷ്‌ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് റാവത്തിന്റെ പ്രസ്‌താവന. സിപിഐഎം, സിപിഐ, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ആം ആദ്‌മി പാര്‍ട്ടി, ആര്‍എല്‍ഡി തുടങ്ങി എട്ട് പ്രതിപക്ഷ പാര്‍ട്ടികളായിരുന്നു യോഗത്തിനെത്തിയത്.

അതേസമയം നിലവിലെ സാഹചര്യത്തിൽ മൂന്നാം മുന്നണിക്കും നാലാം മുന്നണിക്കും ബിജെപിയെ വെല്ലുവിളിക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞന്‍ പ്രശാന്ത് കിഷോര്‍ പറഞ്ഞു. നേരത്തെ തന്നെ പരീക്ഷിച്ച് പരാജയപ്പെട്ട പുരാതന ആശയമാണ് മൂന്നാം മുന്നണിയെന്നും നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങളില്‍ ഇതിന് പ്രസക്‌തിയില്ലെന്നും അദ്ദേഹം നേരത്തെ വ്യക്‌തമാക്കിയിരുന്നു.

Read also: ഡെല്‍റ്റ പ്ളസ്; രാജസ്‌ഥാനിൽ ആദ്യ കേസ് സ്‌ഥിരീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE