എന്ത് ധരിക്കണമെന്ന് തീരുമാനിക്കാൻ സ്‌ത്രീക്ക് അവകാശമുണ്ട്; പ്രിയങ്ക

By Desk Reporter, Malabar News
Women have the right to decide what to wear; Priyanka
Ajwa Travels

ന്യൂഡെൽഹി: കര്‍ണാടകയില്‍ ഹിജാബ് ധരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതിന് എതിരെ പ്രതിഷേധങ്ങൾ വ്യാപിക്കുന്നതിനിടെ വിഷയത്തിൽ അഭിപ്രായ പ്രകടനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ട്വിറ്ററിൽ ആയിരുന്നു പ്രിയങ്കയുടെ പ്രതികരണം.

ബിക്കിനിയായാലും ഘൂംഘാട്ടായാലും (ഉത്തരേന്ത്യയില്‍ സ്‌ത്രീകള്‍ തലയും മുഖവും മറയുന്ന രീതിയില്‍ അണിയുന്ന വസ്‌ത്രം) ജീന്‍സായാലും ഹിജാബ് ആയാലും എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് ഒരു സ്‌ത്രീയുടെ അവകാശമാണ്. ഈ അവകാശം ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്നുണ്ട്. സ്‌ത്രീകളെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കൂ; പ്രിയങ്ക ട്വീറ്റ് ചെയ്‌തു. പ്രിയങ്കയുടെ ട്വീറ്റിനെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിയും രംഗത്തെത്തി.

അതേസമയം, സംസ്‌ഥാനത്ത് ഹിജാബ് വിവാദവും പ്രതിഷേധവും ശക്‌തമാകുന്നതിനിടെ കർണാടക സർക്കാർ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ അവധി നൽകി. മൂന്ന് ദിവസത്തേക്കാണ് അവധി നൽകിയിരിക്കുന്നത്. സംസ്‌ഥാനത്തെ സമാധാനവും ഐക്യവും നിലനിർത്താൻ എല്ലാ ഹൈസ്‌കൂളുകളും കോളേജുകളും അടച്ചിടാൻ ഉത്തരവിട്ടതായി കർണാടക മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ ട്വീറ്റ് ചെയ്‌തു.

‘എല്ലാ വിദ്യാർഥികളോടും അധ്യാപകരോടും സ്‌കൂളുകളുടെയും കോളേജുകളുടെയും മാനേജ്‌മെന്റുകളോടും കർണാടകയിലെ ജനങ്ങളോടും സമാധാനവും ഐക്യവും നിലനിർത്താൻ ഞാൻ അഭ്യർഥിക്കുന്നു. അടുത്ത മൂന്ന് ദിവസത്തേക്ക് എല്ലാ ഹൈസ്‌കൂളുകളും കോളേജുകളും അടച്ചുപൂട്ടാൻ ഉത്തരവിട്ടിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാവരും സഹകരിക്കണം’; ബസവരാജ് എസ് ബൊമ്മൈ ട്വിറ്ററിൽ കുറിച്ചു.

Most Read:  ദുർഘട പാതകൾ ഏറെ താണ്ടിയ രക്ഷാ പ്രവർത്തനം; അഭിമാനമെന്ന് മന്ത്രി കെ രാജൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE